മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും സഹസംവിധായകനുമാണ് രാജേഷ് മാധവൻ.2016-ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് രാജേഷ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ദിലീഷ് പോത്തന്റെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വ്യവസായത്തിൽ സഹസംവിധായകനായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നടൻ, ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിലും 2021-ൽ റിലീസ് ചെയ്ത കനകം കാമിനി കലഹം എന്ന ചിത്രത്തിലെ മനാഫ് എന്ന കഥാപാത്രത്തിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. തന്റെ അഭിനയ മികവിനാൽ ആരാധകർക്കിടയിൽ പ്രിയങ്കരനായി മാറിയ താരം പുതിയൊരു ജീവിതത്തിന്റെ ചുവടുവയ്പ്പിലേക്ക് ഒരുങ്ങുകയാണ്.
Rajesh Madhavan Marriage

ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ ദീപ്തിയെ തന്റെ ജീവിത സഖിയാക്കി മാറ്റിയിരിക്കുകയാണ് താരം. സിനിമയിൽ പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്‍റ് ഡയറക്ടറുമായി പ്രവർത്തിക്കുന്നയാളാണ് ദീപ്തി. രാജേഷ് മാധവൻ അഭിനയിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ ഇന്ത്യൻ പോലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായും താരം പ്രവർത്തിച്ചു. ഏറെ നാളത്തെ പ്രണയം സഫലീകരിച്ചതിന്റെ ആനന്ദതോടെയുള്ള ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ വളരെ പെട്ടന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഒത്തിരി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. Rajesh Madhavan Marriage Post