Empuran Release Date Out Now: കാത്തിരുപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് എമ്പുരാൻ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്ത് വിട്ടു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ മോഹൻദാസ് ആണ് റിലീസ് തിയ്യതി ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. 2024 മാർച്ച് 28 നായിരിക്കും ചിത്രത്തിന്റെ റിലീസ്.ഓറഞ്ച് എന്ന സിനിമയിലൂടെയാണ് ഇന്‍ഡിപെന്‍ഡന്റായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങുന്നത്. 38 ചിത്രങ്ങളോളം ചെയ്തു.
ഇപ്പോള്‍ എമ്പുരാനിലാണ്. അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 28നായിരിക്കും ചിത്രത്തിന്റെ റിലീസ്.” എന്നും മോഹൻദാസ് പറഞ്ഞു.2018 എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം മോഹൻദാസ് നേടിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ അഞ്ച് സ്റ്റേറ്റുകളിലാണ് രണ്ടാം ഘട്ടം ചിത്രീകരിചിരിക്കുന്നത്.
Empuran Release Date Out Now

യുകെയിലും ചിത്രീകരണം നടന്നു.ദുബായിയിലും അബുദാബിയിലുമടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ എട്ടിടത്തെങ്കിലും ഷൂട്ടിങ് ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 15 ലൊക്കേഷനുകളിൽ ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 150 കോടി രൂപയിലും അധികമാണ് എമ്പുരാന്റെ ചെലവായി വരുന്നത്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ലൂസിഫർ നേടിയെടുത്തിരുന്നു.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്, നന്ദു, ബൈജു തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.ദീപക് ദേവാണ് സംഗീത ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണു ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ ചിത്രത്തിനായി ഏറെ പ്രതീക്ഷയിലാണ് പ്രേഷകർ.