നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നസ്രിയയുടെ അനുജനും അഭിനേതാവുമാണ് നവീൻ നസീം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫഹദിനോപ്പമാണ് നസ്രിയ എത്തിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയായിൽ അതിസുന്ദരിയായിരുന്നു നസ്രിയ. ചോക്ക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള കുർത്തിയാണ് ഫഹദിന്റെ വേഷം. (navin nazeem got engaged)
ജോൺപോൾ ജോർജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നസീം അഭിനയരംഗത്തേക്കെത്തുന്നത്. സൗബിൻ ഷാഹിർ ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രം. അമ്പിളി എന്ന ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ സൗബിൻ ആണ് കേന്ദ്ര കഥാപാത്രമായി എത്തിയിട്ടുള്ളത്. ഈ ഗാനങ്ങൾക്ക് ഇപ്പോഴും ആരാധകർ ഉണ്ട്.

ശേഷം സീ യു സൂൺ എന്ന ഫഹദ് ചിത്രത്തിലും നവീൻ പ്രവർത്തിച്ചിരുന്നു. ഫഹദ് നായകനായി 2024-ൽ പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിൻ്റെ അസിസ്റ്റന്റ് ഡയറക്ടറായും നവീൻ പ്രവർത്തിച്ചിട്ടുണ്ട്. രംഗണ്ണന്റെ കഥ പറയുന്ന ഈ ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോഴും ചിത്രത്തിലെ ക്യാച്ച് അപ്പ് ഡയലോഗുകൾ ആളുകൾക്കിടയിൽ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.
Navin Nazeem got engaged
വിവാഹ നിശ്ചയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സഹോദരന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും നസ്രിയ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും പങ്കിടാറുണ്ട്. നവീന് വിവാഹം കഴിക്കാൻ പ്രായം ആയോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. നസ്രിയയെ പോലെ നവീനും സിനിമയിലെത്തുക ആയിരുന്നു. ഫോട്ടോക്കും വീഡിയോക്കും താഴെ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് വധുവരന്മാർക്ക് ആശംസകൾ നേർന്നിട്ടുണ്ട്. Nazriya’s brother naveen engagment photos
