Kottayam Naseer Home tour

സ്വപ്നങ്ങൾക്ക് ചിറകേകിയ ഇടം; ചായക്കൂട്ടുകൾ കൊണ്ട് കഥ പറയും ചിത്രങ്ങൾ, കോട്ടയം നസീറിന്റെ ഹോം ടൂർ പങ്കുവെച്ച് കാർത്തിക് സൂര്യ

ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ തരമാണ് കാർത്തിക് സൂര്യ. കാർത്തിക്കിന്റെ വ്ലോഗുകളും അത്രമേൽ പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് കാർത്തിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോളിത ഒരു ഹോം ടൂർ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കാർത്തിക്ക്. എല്ലാവരുടെയും പ്രിയപ്പെട്ട തരമായ കോട്ടയം നസീറിന്റെ വീട്ടിലേക്കാണ് ഇത്തവണ കാർത്തിക് പോയിരിക്കുന്നത്. (Kottayam Naseer Home tour)

വളരെ സന്തോഷത്തോടെയാണ് കാർത്തിക് നസീറിന്റെ വീട്ടിൽ ചെലവഴിക്കുന്നത്. പെയിന്റിഗുകളാൽ നിറഞ്ഞിരിക്കുകയാണ് വീട്. കഥകളി, പുലി, സിംഹം, പ്രകൃതി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് വീട്ടിൽ ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ ആ ചിത്രങ്ങളെല്ലാം വരച്ചിരിക്കുന്നത് കോട്ടയം നസീർ ആണെന്നാണ് മറ്റൊരു പ്രത്യേകത. താൻ മൂന്ന് വർഷം ആർട്സ് സ്കൂളിൽ പഠിച്ചിരുന്നു എന്നും പറയുന്നുണ്ട്. ശേഷം നസീറിന്റെ ഭാര്യയെയും മകനെയും പരിചയപ്പെടുന്നു. മൂത്തമകൻ കാനഡയിൽ ആണെന്നും പറയുന്നുണ്ട്.

Kottayam Naseer Home tour 3

താൻ മിമിക്രി ചെയ്തിട്ട് 34 വർഷം പൂർത്തിയാകുന്നു എന്നും നസീർ പറയുന്നു. ശേഷം വീടിലെ മുറികളും ഹാളും ഭാഗങ്ങളും സന്ദർശിക്കുകയാണ് കാർത്തിക്. ഓരോ മുറിയും ചിത്രങ്ങളാൽ മനോഹരമാക്കി തീർത്തിരിക്കുന്നു. വീട്ടിലെ ഓരോ വസ്തുക്കളും വളരെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്. കാർത്തിക് അവിടെ എത്താനുള്ള പ്രധാനപ്പെട്ട ഒരു കാരണവും വീഡിയോയിൽ പറയുന്നുണ്ട്. നസീർ പുതുതായി തുടങ്ങിയ ഒരു വെബ്സൈറ്റുകളെ കുറിച്ചാണ് പിന്നീട് പറയുന്നത്. www.paintemic.com എന്നാണ് വെബ്സൈറ്റിന്റെ പേര്. നസീർ വരച്ച ചിത്രങ്ങളുടെ ക്യാൻവാസ് പെയിന്റിംഗ് അയച്ചുകൊടുക്കുന്നതിനാണ് ഈ വെബ്സൈറ്റ്.

Kottayam Naseer Home tour

നസീർ വരച്ച ഒരു ചിത്രം ലാലേട്ടന്റെ വീട്ടിലും ഉണ്ടെന്ന് പറയുന്നുണ്ട്. നവരസങ്ങളുടെ ചിത്രമാണത്. ആർക്കും എളുപ്പത്തിൽ ഈ വെബ്സൈറ്റിൽ നിന്നും ചിത്രം വാങ്ങുവാൻ സാധിക്കും. വരച്ച അതേ കോളിറ്റിയിൽ തന്നെയാണ് ചിത്രം ലഭിക്കുക. ശേഷം കാർത്തിക് നസീറിനെ അഭിനന്ദിക്കുന്നുണ്ട്. താൻ ഇപ്പോൾ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളെല്ലാം വളരെ മികച്ചതാണെന്ന് കാർത്തിക് പറയുന്നു. വാഴയിലെ അച്ഛൻ കലാപത്രം ഏറെ തന്നെ സ്വാധീനിച്ചു എന്നും പറയുന്നു. സൈറ്റിൽ നിന്നും ചിത്രങ്ങൾ ലഭ്യമാകും എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. Kottayam Naseer Home tour video.

Kottayam Naseer Home tour 4

Read also: ഞങ്ങളുടെ ഗുൽസു, മാളവികയുടെ കുഞ്ഞിന് ഇന്ന് നൂലുകെട്ട്, കുഞ്ഞിന്റെ കാതിൽ പേര് ചൊല്ലിവിളിച്ച് മാളുവും തേജസും