മാളവികക്കും തേജസ്വിനും കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഇപ്പോളിത കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ പേരിടലും ചരട് കെട്ടും ആഘോഷിക്കുന്നതിന്റെ വ്ലോഗ് പങ്കുവച്ചിരിക്കുകയാണ് മാളവിക. മൂന്ന് മിനിറ്റ് മാത്രമേ വിഡിയോക്ക് ദൈർഗ്യം ഉള്ളു. റിത്വി തേജസ് എന്നാണ് കുഞ്ഞിന്റെ പേര്. (Malavika Krishnadas baby naming ceremony)

വളരെ സന്തോഷത്തിലാണ് മാളവിക. കുറച്ചു കഷ്ടപ്പാടാണ് എന്നാലും ആളുടെ മുഖം കണ്ടാൽ അതോടെ എല്ലാം മറക്കും എന്ന് മാളവിക പറയുന്നു. അമ്മയാണ് കുഞ്ഞിനുള്ള പേര് സെലക്ട് ചെയ്തത് എന്ന് തേജസ് പറയുന്നു. എന്നാൽ ശിൽപ്പ ചേച്ചി കണ്ടുപിടിച്ച പേര് എന്നാണ് മാളവിക പറയുന്നത്. വീട്ടിൽ ഗുൽസു എന്നാണ് കുഞ്ഞിനെ വിളിക്കുന്നത് എന്നും ദാമ്പതികൾ പറയുന്നു. മാളു പ്രസവേഷം കൂടുതൽ സുന്ദരി ആയി എന്നാണ് കമന്റുകൾ പറയുന്നത്.പെർളി മാണിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ നെമിങ് സെറിമണി പോലെ ഉണ്ടെന്നും കമന്റുകളുണ്ട്.
Malavika Krishnadas baby naming ceremony
ഇക്കഴിഞ്ഞ നവംബർ മാസം ആദ്യ ആഴ്ചയിലാണ് നടിയും റിയാലിറ്റി ഷോ താരവുമായ മാളവിക കൃഷ്ണദാസ് പെൺ കുഞ്ഞിന് ജന്മം നൽകിയത്. ബെർത്ത് വ്ലോഗും മാളവിക പങ്കുവച്ചിരുന്നു. ഹോസ്പിറ്റലിലെ രസകരമായ വിശേഷങ്ങളും പങ്കുവച്ചിരുന്നു. സിസേറിയൻ ആയിരുന്നു മാളവികക്ക്. എല്ലാം വേദനയും സഹിച്ച ശേഷമാണ് സിസേറിയൻ ചെയ്തത് എന്ന് തേജസ് പറഞ്ഞിരുന്നു. ഉറക്കമില്ലാത്ത രാത്രികളും പകലുകളുമാണ് കുഞ്ഞ് വന്നശേഷം ഉണ്ടായത്. പക്ഷെ ഞങ്ങൾ ഇതെല്ലാം ആസ്വദിക്കുന്നുണ്ട് എന്നും ഇരുവരും പറയുന്നു.

നായിക നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്തത്. നായിക നായകനുശേഷം സിനിമയും സിരീയലും ഡാൻസും സ്റ്റേജ് ഷോകളുമെല്ലാമായി മാളവിക തിരക്കിലാണ്. ഇരുവരുടെയും വിവാഹത്തിനുശേഷം മാളവികയ്ക്കൊപ്പം തേജസും യുട്യൂബ് ചാനലിലും സോഷ്യൽമീഡിയയിലും സജീവമായിടുണ്ട്. malavika and thejus baby naming ceremony video