Tejalakshmi New Photo With Mammootty

ഈ സെല്‍ഫിക്ക് പിന്നില്‍ ഒരു കഥ ഉണ്ട് : മമ്മുട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തേജ ലക്ഷ്മി..!

Tejalakshmi New Photo With Mammootty: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദബദികളയ മനോജ് കെ ജയന്റെയും ഉര്‍വശിയുടെ മകളാണ് തേജ ലക്ഷ്മി. കുഞ്ഞാറ്റ എന്ന പേരിലാണ് മലയാളികൾക്ക് ഇടയിലും വെള്ളിതിരയിലും തേജ ലക്ഷ്മി അറിയപ്പെടുന്നത്. താരകുടുംബത്തിൽ ജനിച്ച കുഞ്ഞാറ്റ സിനിമ രംഗത്തേക്ക് ഇതുവരെയും കടന്നില്ല. എങ്കിൽപോലും കുഞ്ഞാറ്റയുടെ വിശേഷങ്ങൾ അറിയാൻ ഏറെ ഇഷ്ട്ടമാണ് ആരാധകർക്ക്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധിക്കപെടുന്ന വ്യക്തി കൂടെയാണ് തേജ ലക്ഷ്മി. തന്റെ വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളും താരപുത്രി നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

തേജ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള സെൽഫിയാണ് പങ്കു വെച്ചിരിക്കുന്നത്. അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന ‘അമ്മ’– മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് വേളയിലാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായൊരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്ന ആവേശത്തില്‍ ആയിരുന്നു ഞാന്‍. നമ്മുടെ സ്വന്തം മമ്മൂക്കയുടെ അടുത്തായിരുന്നു ഞാന്‍ ഇരുന്നത്. ആവേശകരമായ ഒരു നിമിഷമായിരുന്നു അത്. നിരവധി പേര്‍ അദ്ദേഹത്തിന് അടുത്തേക്ക് ഫോട്ടോ എടുക്കാന്‍ വന്നുകൊണ്ടിരുന്നുണ്ട്. ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിക്കണോ എന്ന് ഞാനും ചിന്തിച്ചു.

Tejalakshmi New Photo With Mammootty

Tejalakshmi New Photo With Mammootty

എന്നാല്‍ മമ്മൂക്ക തന്നെ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു ‘നിനക്ക് ഫോട്ടോ വേണ്ടേ?’ എന്ന്. തീര്‍ച്ചയായും.. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ ആ സുവര്‍ണ്ണാവസരത്തിലേക്ക് കുതിക്കുക ആയിരുന്നു. എല്ലാം വളരെ വേഗത്തില്‍ സംഭവിച്ചു. എനിക്ക് ഒരുങ്ങാനൊന്നും സമയം കിട്ടിയില്ല. അല്‍പ്പം ഫണ്ണിയായി തോന്നിയാലും ഇത് എല്ലായ്‌പ്പോഴും എന്റെ അമൂല്യമായ ചിത്രമായി നിലനില്‍ക്കും. അതാണ് മമ്മൂക്ക. സ്വപ്നം, മനുഷ്യന്‍, ഇതിഹാസം, എന്ന അടിക്കുറിപ്പോടെയാണ് തേജ തന്റെ സോഷ്യൽ മീഡിയയിലൂടെ മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചിരിക്കുന്നത്. മലയാള സിനിമയുടെ അഭിമാനതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയാണ് അമ്മ- മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള 17അംഗ സംഘത്തിന്റെ ഗാനമാലികയോടെ ആയിരുന്നു കലാ സായാഹ്നത്തിന് തുടക്കം കുറിച്ചത്. സ്റ്റീഫൻ ദേവസ്സി സംഗീതനിശയ്ക്ക് നേതൃത്വം നൽകി. മമിത ബൈജു, ഗണപതി, മഹിമ നമ്പ്യാർ, സാനിയ ഇയ്യപ്പൻ, ഷംന കാസിം, നിഖില വിമൽ, ഷെയ്ൻ നിഗം എന്നിവരുടെ ഡാൻസ് പ്രകടനവും അനാർക്കലി മരിക്കാർ, അപർണ ബാലമുരളി എന്നിവരുടെ പാട്ടും വേദിയിൽ അരങ്ങേറി. രമേഷ് പിഷാരടി, റിമി ടോമി, ആര്യ എന്നിവരായിരുന്നു ഷോയുടെ അവതാരകർ. ഇടവേള ബാബുവായിരുന്നു താരനിശയുടെ സംവിധായകൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഉർവശിയും മനോജ്‌ കെ ജയനും. 2000 ത്തില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.എന്നാൽ 2008ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.

അതിനു ശേഷം 2011ല്‍ മനോജ് കെ ജയനും ആശയും തമ്മില്‍ വിവാഹിതരായി. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദുമായി ഉര്‍വശിയുടെയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉര്‍വശിക്കൊപ്പവും താമസിക്കാറുണ്ട്. തലയണമത്രം അച്ചുവിന്റെ അമ്മ മഴവില്‍ക്കാവടി പൊന്‍മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി പഴയ കാല സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ച ഉർവശി കാലങ്ങൾക്കിപ്പുറം ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ തന്റെ പഴയ കാല അഭിനയ മികവ് തിരിച്ചുപിടിച്ചു. മികച്ച നടിക്കുളള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി എടുക്കാനും ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ഉർവശിക്ക് കഴിഞ്ഞു. ആറാം തവണയാണ് മികച്ച നടിക്കുള്ള അവാർഡ് ഉർവശി സ്വന്തമാക്കുന്നത്.നുണക്കുഴി എന്ന ചിത്രമാണ് മനോജ് കെ ജയന്റെ ഏറ്റവും പുതിയ ചിത്രം. മലയാള സിനിമയിലെ മികച്ച നടൻ മാത്രമല്ല മനോജ് കെ ജയൻ നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം.