ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗർ സീസൺ 4ലെ മത്സരാർത്ഥി ആയി തന്റെ കരിയറിനു തുടക്കമിട്ട് ഇന്ന് ലോകം അറിയപ്പെടുന്ന മലയാള സിനിമയിലെ പിന്നണി ഗായികമാരിൽ ഒരാളാണ് ഗായിക അഞ്ചു ജോസഫ്.ഡോക്ടർ ലവ് , അലമാര , അവരുടെ രാവുകൾ , ഓർമകളിൽ ഒരു മഞ്ഞുകാലം , C/O സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിൽ പാടികൊണ്ടാണ് താരം സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നത്.ഒട്ടനവധി സിനിമകളിൽ പാടിയെങ്കിലും താരത്തിന്റെ ജീവിതത്തിലെ മറ്റൊരു കരിയർ ബ്രേക്ക് 2016-ൽ, പ്രശസ്ത ചിത്രമായ ബാഹുബലിയിലെ ധീവര എന്ന ഗാനത്തിൻ്റെ ഒരു കാപ്പല്ല പതിപ്പ് പുറത്തിറക്കിയതാണ്,ഇത് തെലുങ്ക് ഇൻഡസ്‌ട്രിയിൽ ഒരു പ്രധാന പ്രവണതയും ഗായികയ്ക്ക് സൃഷ്ടിച്ചു, കൂടാതെ ഹൈദരാബാദിലെ സിനിമാ അവാർഡുകൾക്കായി അവരുടെ ടീമിനെ ക്ഷണിക്കുകയും ചെയ്തു. (Anju Joseph wedding)
കരിയർ പച്ചപ്പിടിച്ചെങ്കിലും തന്റെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രയായ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുള്ള താരത്തിന്റെ വ്യക്തി പരമായ കാര്യങ്ങളെ കുറിച്ചറിയാനും ആരാധകർക്ക് തിടുക്കം അല്പം കൂടുതലാണ്.ആദ്യ വിവാഹബന്ധം വേർപെടുത്തിയ താരം തനിക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ കുറിച്ച് ഇന്റർവ്യൂ കളിൽ സംസാരിക്കുകയുണ്ടായി.സ്റ്റാര്‍ മാജിക് ഷോയുടെ അടക്കം നിരവധി ഹിറ്റ് ടെലിവിഷന്‍ ഷോകളുടെ ഡയരക്ടറായ അനൂപ് ജോണ്‍ ആണ് അഞ്ജു ജോസഫിന്റെ ആദ്യ ഭര്‍ത്താവ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം.

പക്ഷേ ആ ബന്ധത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിനെ വല്ലാത്ത വിഷാദത്തിലേക്ക് ചെന്നെത്തിച്ചിരുന്നു എന്ന് അഞ്ചു പറയുന്നു. ആ ട്രോമയെ കുറിച്ച് ജോഷ് ടോക്കിലുള്‍പ്പടെ നിരവധി അഭിമുഖങ്ങളിലും അഞ്ജു സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയ പ്രതീക്ഷകളുടെ പുതിയ ഒരു ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ് താരം.നവംബർ 28 നാണ് വിവാഹം നടന്നത് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നടക്കുന്ന വിവാഹ റിസപ്ക്ഷൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Anju Joseph wedding
ആലപ്പുഴ രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.വരന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. അഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് ആശംസയുമായി എത്തുന്നത്. Anju Joseph wedding photos
