മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറിന് ആശംസകൾ നേർന്ന് ഗോവിന്ദ് പത്മസൂര്യ. ഒരുക്കുന്ന സുമതി വളവിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം സുമതി വളവിന്റെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു. ചിത്രം പങ്കുവച്ചുകൊണ്ട് സംവിധായാകാന് ആശംസകൾ അറിയിച്ചിരിക്കുകയാണ് ജി പി. (govind padmasurya new post)
‘സുമതിവളവിന്റ ഷൂട്ട് ഇന്ന് ആരംഭിക്കുമ്പോൾ, പദ്ധതിയുടെ രണ്ട് തൂണുകളായ അഭിലാഷ് പിള്ളേയ് വിഷ്ണു ശശി ശങ്കർ എന്നിവർക്ക് മുഴുവൻ ടീമിനും എല്ലാ വിജയങ്ങളും നേരുന്നു. ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട വിഷ്ണുശശി ശങ്കറിന് ജന്മദിനാശംസകൾ നേരുന്നു’എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

അഭിലാഷ് പിള്ളേയ് വിഷ്ണു എന്നിവർക്കൊപ്പം ജി പിയും ഗോപികയും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഇതോടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. പ്രസേനൻ എം എൽ എ യും ചിത്രത്തിലെ താരങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണം ആരംഭിച്ചത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
govind padmasurya new post
ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാളികപ്പുറം ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും മ്യൂസിക് ഡയറക്ടറും ഒരുമിക്കുമ്പോൾ ഒരു മികച്ച വിഷ്വൽ ട്രീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാൻ, ദേവനന്ദ, സിദ്ധാർഥ് ഭരതൻ, ഗോപികാ അനിൽ, ശിവദാ, തുടങ്ങി മലയാള സിനിമയിലെ താരനിര തന്നെ ചിത്രത്തിലുണ്ട് . Govind padmasurya new insta post
