Govind Padmasurya with Allu Arjun 

ഈ മനുഷ്യൻ ഞങ്ങളെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു; സ്റ്റൈൽ ഐക്കൺ അല്ലു അർജുന് സ്നേഹ സമ്മാനവുമായി ഗോവിന്ദ് പത്മസൂര്യയും ഗോപികയും

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിയ താരമാണ് ജി.പി എന്ന ​ഗോവിന്ദ് പത്മസൂര്യ. സിനിമാ അഭിനയിത്തിലൂടെയാണ് ജി.പി ക്യാമറക്കു മുന്നിലെത്തിയതെങ്കിലും ഡി 4 ഡാൻസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജി പി ശ്രദ്ധേയനാകുന്നത്. അടയാളങ്ങൾ, ഡാഡി കൂൾ, ഐജി, കോളേജ് ഡെയ്സ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അല്ലു അർജുൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗോവിന്ദ് പത്മ സൂര്യ. (Govind Padmasurya with Allu Arjun )

‘ഈ വ്യക്തി തൻ്റെ ചടുലതയും പ്രകടനവും കൊണ്ട് മാത്രമല്ല, മാധുര്യവും വിനയവും കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നു. ഞങ്ങളുടെ പ്രിയ സഹോദരനും പുഷ്പ 2 ൻ്റെ മുഴുവൻ ടീമിനും എല്ലാ വിജയങ്ങളും നേരുന്നു’ എന്നെ കുറിപ്പോടെയാണ് ജിപി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ജി പിക്കും അല്ലു അർജുനും ഒപ്പം ഗോപികയും ഉണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Govind Padmasurya with Allu Arjun 3

സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദ റൂൾ’. ചിത്രം റിലീസ് ചെയ്യാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അല്ലു അർജുൻ കൊച്ചിയിലെത്തിയിരുന്നു. കൊച്ചിൻ എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ആരാധകർ അല്ലു അർജുന് ഒരുക്കിയത്. രശ്മ‌ിക മന്ദാനയും അല്ലുവിനൊപ്പം കൊച്ചിയിലെത്തിയിരുന്നു. ഡിസംബർ 5നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധേയമായിരുന്നു. ആക്ഷൻ പാക്ക്ഡ് എന്റർടെയ്‌നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രെയിലർ.

Govind Padmasurya with Allu Arjun 

പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ ഗംഭീര പ്രകടനം കാഴ്ചവക്കും. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുൻപ് തന്നെ ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Govind Padmasurya with Allu Arjun 

Govind Padmasurya with Allu Arjun 4

Read also: 15 വർഷത്തെ പ്രണയം; ഇനി വിവാഹത്തിന്റെ സുന്ദര നാളുകൾ സന്തോഷം പങ്കുവെച്ച് കീർത്തി സുരേഷ്