Sowbhagya Venkitesh Daughter 2nd Birthday

ഹാപ്പി പിറന്നാൾ എന്റെ തങ്കം; സുധാപൂന്റെ രണ്ടാം നക്ഷത്ര പിറന്നാളാണ്, കൊച്ചുബേബിക്ക് ആശംസയുമായി അമ്മയും അമ്മാമയും

Sowbhagya Venkitesh Daughter 2nd Birthday

സോഷ്യൽ മീഡിയ താര ദാമ്പതികളാണ് സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖറും. ഇരുവരുടെയും ആദ്യ കണ്മണിയാണ് സുദർശന. അമ്മയുടെയും അമ്മുമ്മയുടെയും കൊച്ചു സുന്ദരിയാണ് സുദർശന. കുഞ്ഞിനെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതുമായ ഒരുപാട് ചിത്രങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ട്. മകൾക്ക് 3 വയസ് ആവുകയാണിപ്പോൾ. മകളുടെ പിറന്നാൾ ദിനത്തിൽ ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ഹാപ്പി പിറന്നാൾ മൈ തങ്കം എന്നാണ് ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

ഒരുപാട് പേരാണ് സുദർശനക്ക് ആശംസകളുമായി എത്തുന്നത്. താരാ കല്യാണിയും കൊച്ചുമകളുമൊത്തുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. നക്ഷത്ര പിറന്നാൾ എൻ ഉയിർപ്പൂ സുദാപൂ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ എല്ലാം വിശേഷങ്ങളും സൗഭാഗ്യ ആരാധകാരുമായി പങ്കുവക്കാറുണ്ട്. കുഞ്ഞുമായുള്ള റീൽ ചിത്രീകരണവും എലാം തന്നെ ആരാധകർക്കിടയിൽ ശ്രദ്ധേയമാവാറുണ്ട്. ഓണത്തിന് സാരിയുടുത്തായിരുന്നു സുദർശന എത്തിയത്. ഈ ചിത്രം ആരാധകർ ഏറ്റെടുത്തു. കുഞ്ഞു സാരിയിൽ സുന്ദരിയായി മുല്ലപ്പൂ ചൂടി പൊട്ടു കുത്തിയുമാണ് സുദർശന ഉണ്ടായിരുന്നത്. സുദാപ്പൂ എന്നാണ് സുദർശയെ സ്നേഹപൂർവം എല്ലാവരും വിളിക്കുന്നത്.

Sowbhagya Venkitesh Daughter 2nd Birthday 3

2021 നവംബറിലാണ് സൗഭാഗ്യ വെങ്കടേഷിനും അർജുൻ സോമശേഖരനും കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനു ശേഷം അമ്മ താര കല്യാണിക്കും മുത്തശ്ശി സുബ്ബലക്ഷ്മിക്കും മകൾ സുദർശനയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏറെ സന്തോഷത്തോടെ ആയിരുന്നു ആ ചിത്രത്തെ വരവേറ്റത്. കുഞ്ഞിന്റെ ജനനത്തിന് മുൻപും ശേഷവുമുള്ള ഓരോ വിശേഷങ്ങളും പങ്കുവക്കാറുണ്ട്. ചോറൂണ് വിശേഷങ്ങളും പങ്കുവച്ചിരുന്നു.

ടിക്ക് ടോക്ക് വീഡിയോകളിലൂടെയായിരുന്നു നടി താര കല്യാണിയുടെ മകളായ സൗഭാഗ്യ ശ്രദ്ധ പിടിച്ചുപറ്റിയത്. വീഡിയോകളിൽ താരം നിറഞ്ഞു നിന്നിരുന്നു. എന്നാൽ സിനിമയില്‍ അഭിനയിക്കാനുള്ള ധൈര്യം തനിക്ക് ഇല്ല എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. ചക്കപ്പഴം പരമ്പരിലൂടെ ശ്രദ്ധേയനായ അര്‍ജ്ജുന്‍ സോമശേഖറിനെയാണ് താരം വിവാഹം ചെയ്തത്. ഏറെ നാള്‍ പ്രണയത്തിലായതിന്നു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. Sowbhagya Venkitesh Daughter 2nd Birthday

Sowbhagya Venkitesh Daughter 2nd Birthday 4

Also Read : തലൈവർക്ക് ഒപ്പം രണ്ടാം പിറന്നാൾ; അനുഗ്രഹ നിമിഷത്തിൽ നടൻ നരേന്റെ മകൻ, ഓംകാറിന് ആശംസകളേകി ആരാധകർ