Dileep Kavya Madhavan Wedding Anniversary Of 8 Years

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും എട്ടാം ആണ്ടിലേക്ക്; വിവാഹവാർഷികം ആഘോഷിച്ച് ദിലീപും കാവ്യ മാധവനും

Dileep Kavya Madhavan Wedding Anniversary Of 8 Years

വെള്ള നിറത്തിൽ തിളങ്ങി കാവ്യയും ദിലീപും, വിവാഹ വാർഷിക ചിത്രങ്ങൾ വയറൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. ഇരുവരും ഒരുമിച്ച് ഉണ്ടാകുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഇതാ വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാവ്യാ മാധവൻ. ഒരു ഹൃദയത്തിന്റെയും കേക്കിന്റെ ഇമോജിയും അടയാളപ്പെടുത്തിയാണ് കാവ്യാ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ് ചിത്രം പങ്കുവച്ചത്.

ചിത്രത്തിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ദിലീപ് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഡ്രസ്സിലും കാവ്യ വെള്ള ചുരിദാറിലുമാണ്. 2016 നവംബർ 25നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ഇരുവരുടെയും ദാമ്പത്യജീവിതം എട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിലീപ് വിവാഹവാർത്ത അറിയിച്ചത്. പെട്ടെന്നുണ്ടായ ആ വാർത്ത ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. ലളിതമായി നടത്തിയ ചടങ്ങിൽ സിനിമ മേഖലയിലെ പ്രമുഖർ മാത്രമാണ് പങ്കെടുത്തത്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ദിലീപ് – കാവ്യാ മാധവൻ വിവാഹം. മീനാക്ഷി അന്ന് സ്കൂൾ വിദ്യാർഥിയായിരുന്നു.

Dileep Kavya Madhavan Wedding Anniversary Of 8 Years 3

ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ മാധവൻ ആദ്യമായി നായിക വേഷം അണിയുന്നത്. പിന്നീട് അങ്ങോട്ടുള്ള കാവ്യയുടെ സിനിമ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ദിലീപ് കാവ്യ ജോഡികൾക്ക് ആരാധകരെറേയായിരുന്നു. ഒരുപാട് ചിത്രങ്ങളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചു. ദിലീപിന്റെയും കാവ്യയുടെയും വിവാഹം ഒട്ടേറെ വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും ഒടുവിലായിരുന്നു.

വിവാഹശേഷം ഇരുവർക്കും ഒരു മകൾ പിറന്നു. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ് കാവ്യ ഇപ്പോൾ. മകളുടെ പഠനവുമായി ബന്ധപ്പെട്ട് താരം ചെന്നൈയിലാണ് . സിനിമ രംഗത്ത് ദിലീപ് ഇപ്പോഴും സജീവമാണ്. പവി കെയർടേക്കർ എന്ന ചിത്രമാണ് ദിലീപിന്റെതായി അവസാനം ഇറങ്ങിയ ചിത്രം. പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രമാണ് ദിലീപിന്റെതായി ഇറങ്ങാൻ പോകുന്ന അടുത്ത ചിത്രം. ദിലീപിന്റെ സിനിമ ജീവിതത്തിലെ 150 ആം ചിത്രം കൂടിയാണിത്. Dileep Kavya Madhavan Wedding Anniversary Of 8 Years

Dileep Kavya Madhavan Wedding Anniversary Of 8 Years 4

Also Read : ഏത് ആഗ്രഹവും സാധിച്ചു തരുന്ന ദേവി; അമ്പല നടയിൽ സുരേഷേട്ടനും ഭാര്യയും, കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിൽ മണികൾ കെട്ടിയ സന്തോഷം പങ്കുവെച്ച് കേന്ദ്ര സഹമന്ത്രി