ഇൻസ്റ്റാഗ്രാം താരം അഖിൽ വിവാഹിതനായി. മേഘ നായരാണ് വധു. ഏറെ നാളുകൾക്കു മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കിടയിൽ പെട്ടന്നായിരുന്നു അഖിൽ ശ്രദ്ധേയമായത്. വിവിധ വിഷയങ്ങളെ വിവിധ ശൈലിയിൽ അവധരിപ്പിച്ചുകൊണ്ട് അഖിൽ ശ്രദ്ധ നേടി. വ്യത്യസ്ത കണ്ടന്റ് തിരഞ്ഞെടുത്തുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചു. സിനിമ പ്രൊമോഷനുകളും അഖിൽ ചെയ്യാറുണ്ട്. (akhil nrd marriage)
വിവാഹ നിശ്ചയ ശേഷം മേഘയും അഖിലിനോപ്പം വീഡിയോ ചിത്രീകരണത്തിൽ പങ്കാളിയായിരുന്നു. അഖിലിന്റെ മിക്ക വീഡിയോയിലും മേഘയെ കാണാൻ സാധിക്കും. ഇപ്പോൾ ഇരുവരുടെയും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹാശംസകൾ നേരുന്നത്. വിവാഹത്തോടെനുബന്ധിച്ച് ഹാൽദി ആഘോഷവും ഉണ്ടായിരുന്നു. ഗോൾഡൻ സാരിയിൽ ആയിരുന്നു മേഘ. മേഘയുടെ സാരിക്ക് ചേർച്ചയായി ഗോൾഡ് കളർ ഷർട്ടാണ് അഖിൽ ധരിച്ചത്. വിവാഹത്തോടെനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ഒരുവർഷത്തിൽ അധികം മർച്ചന്റ് നേവിയുടെ ഭാഗമായിരുന്നു അഖിൽ. ലീവ് കാലാവധികഴിഞ്ഞിട്ടും തിരിച്ചുപോകാതെ വീഡിയോ കണ്ടന്റുകൾ ചെയ്യുകയായിരുന്നു താരം. ജോലി സ്ഥലത്തു നിന്നും ലഭിച്ച പിന്തുണയോടെയാണ് അഖിൽ തുടരുന്നത്. അക്ഷയ സെന്ററിനെ പറ്റി ചെയ്ത ഒരു റീൽസ് ആണ് അഖിലിന്റെതായി ഹിറ്റാകുന്നത്. ഫഹദ് ഫാസിലിൻ്റെ മാലിക് എന്ന സിനിമയുമായി ബന്ധപ്പെടുത്തി കുറച്ച് വീഡിയോ ചെയ്ത്തു. നല്ല അഭിപ്രായമായിരുന്നു റീൽസിനും വീഡിയോകൾക്കും ലഭിച്ചത്. എന്നെ കാണാൻ നടൻ ഫഹദ് ഫാസിലിനെപ്പോലെ ഉണ്ടെന്നുള്ള കമന്റുകളും ധാരാളമായി ലഭിച്ചിരുന്നു.
akhil nrd marriage
തുടക്കത്തിൽ ഒറ്റയ്ക്കായിരുന്നു അഖിൽ വീഡിയോ ചെയ്തിരുന്നത്. പിന്നാലെ കൂട്ടുകാരും വിഡിയോയിൽ ഒപ്പം ചേർന്നു. ആറുപേർ അടങ്ങുന്ന സംഘമാണ് അഖിലിന്റെ വിഡിയോയിൽ ഉള്ളത്. ഷിയാസ്, അഖിൽ പ്രസാദ്, അനന്തു രാഹുൽ, അക്ഷയ്, അരുൺ എന്നിവരും ഇപ്പോൾ അഖിലിന്റെ വീഡിയോയുടെ ഭാഗമാണ്. യുട്യൂബിൽ ലോങ്ങ് വീഡിയോകളും അഖിൽ പോസ്റ്റ് ചെയ്യാറുണ്ട്. Akhil NRD marriage video

Read also: തലൈവർക്ക് ഒപ്പം രണ്ടാം പിറന്നാൾ; അനുഗ്രഹ നിമിഷത്തിൽ നടൻ നരേന്റെ മകൻ, ഓംകാറിന് ആശംസകളേകി ആരാധകർ