പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നരേൻ . താരത്തിന്റെ സിനിമകളും കുടുംബ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ മകൻ ഓംകാറിന് രണ്ട് വയസ്സായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ. മകൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ കയ്യിലിരിക്കുന്ന ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്. (Actor Naren Son Omkaar Birthday)
‘ഓംകാറിന് രണ്ടു വയസ്സായി. തലൈവർ അടുത്തിടെ അനുഗ്രഹവും നൽകി’ എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാര്യയും രജനികാന്തം കുഞ്ഞും ഒപ്പമുള്ള ചിത്രവും, രജനികാന്ത് കുഞ്ഞിനെ കൈകളിൽ എടുത്ത് കളിപ്പിക്കുന്ന ചിത്രവും, വളർത്തുനായയോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. ഇതോടെ നിരവധി ആരാധകരാണ് ഓംകാറിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.

2007ലായിരുന്നു നരേന്റെയും മഞ്ജു ഹരിദാസിന്റെയും വിവാഹം. ഇരുവർക്കും തന്മയ എന്ന മകളുണ്ട്. ദാമ്പതികളുടെ 15ാം വിവാഹവാർഷിക ദിനത്തിലാണ് വീട്ടിലേക്ക് പുതിയ അതിഥി ഉടൻ എത്തുമെന്ന കാര്യം നരേൻ അറിയിച്ചത്. ശേഷം ഇരുവർക്കും ആൺ കുഞ് ജനിച്ചു. ഓംകാർ നരേൻ എന്നാണ് മകന്റെ പേര്. നിരവധി സിനിമ പ്രവർത്തകരാണ് ഇരുവർക്കും ആശംസകളുമായി അന്ന് എത്തിയത്. 2ആം ജന്മദിനം ആഘോഷിക്കുന്ന ഓംകാറിന് ആശംസകളുമായി നിരവധി പേരാണ് വരുന്നത്.
Actor Naren Son Omkaar Birthday
അടൂർ ഗോപാലകൃഷ്ണണൻ സംവിധാനം ചെയ്ത നിഴൽക്കുത്തിലൂടെയാണ് ആയിരുന്നു നരേൻ സിനിമ രംഗത്തെത്തുന്നത്. ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. അച്ചുവിന്റെ അമ്മ, ക്ലാസ്സ് മേറ്റ്, ഒരേ കടൽ പന്തയ കോഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്നും മലയാള പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് നരേൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യത കൈതിയിലെ നരേന്റെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈതി 2 ആണ് നരേന്റേതായി വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളിലൊന്ന്. Actor Narian new post