Omar Lulu New Movie Bad Boys Coming Soon

ഇത്തവണ ഓണം കളറാക്കാൻ ബാഡ് ബോയ്‌സ് എത്തുന്നു; ധ്യാനും റഹ്‍മാനും ഒന്നിച്ച് ഒരു കോമഡി എന്റർടൈമെന്റ് പ്രതീക്ഷിക്കാം..!

Omar Lulu New Movie Bad Boys Coming Soon: ഒമർ ലുലു സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. ബാഡ് ബോയ്സ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഓണം റീലിസിംഗ് ആയിരിക്കും ഈ ചിത്രം.ചിത്രം ഈ സെപ്റ്റംബറിൽ തന്നെ പുറത്തിറങ്ങും എന്നും ഒമർ ലുലു അറിയിച്ചു. ബാഡ് ബോയ്സ് ചിത്രത്തിന്റെ നാല് വ്യത്യസ്ത പോസ്റ്റാറുകളാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

വലിയ കോമഡി തരാ നിരകൾ ഒന്നിക്കുന്നതിനാൽ തന്നെ ഏറെ പ്രേതിക്ഷയോടെയാണ് ആരാധകർ. ഇവരെ കൂടാതെ പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.കോമഡി ഫൺ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്റെ ചിത്രമായ അഡാർ ലൗ എന്ന സിനിമയിലും സാരംഗ് ജയപ്രകാശ് ആണ് തിരക്കഥ ചെയ്തിരുന്നത്. ഓണത്തിന് കാണാം എന്ന കുറിപ്പോടെയാണ് ഒമർ ലുലു ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഹാപ്പി വെഡിങ്സ്, ചങ്ക്‌സ് എന്നീ സിനിമകൾ പോലെ എന്റർടൈൻമെന്റ് ചിത്രമായിരിക്കും ബാഡ് ബോയ്സ് എന്നും ഒമർ ലുലു പറഞ്ഞു.

Omar Lulu New Movie Bad Boys Coming Soon

Omar Lulu New Movie Bad Boys Coming Soon

2017 ലാണ് ചങ്ക്സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വർഗീസിന് ഹണി റോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരുന്നത്.ബോക്‌സ് ഓഫീസിൽ 20 കോടിയോളം കളക്ഷൻ ഈ ചിത്രം നേടിയിരുന്നു.2016-ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത് .അദേഹത്തിന്റെ മൂന്നാമത്തെ ചിത്രം ആണ് ഒരു അഡാർ ലവ്.നാല് വ്യത്യസ്ത ഭാഷകളിൽ (മലയാളം, തെലുങ്ക്, കന്നഡ, തമിഴ്) ഒരേസമയം ലോകമെമ്പാടും 2000-ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യ മലയാളം സിനിമ കൂടിയാണിത്. സിനിമകൾ നിർമ്മിക്കുന്നതിനു പുറമേ, ഒമർ 2020-ഓടെ സംഗീത ആൽബങ്ങൾ സംവിധാനം ചെയ്യാനും തുടങ്ങിയിരുന്നു . ദിലീപിന്റെ പഞ്ചാബി ഹൗസ് ഷൂട്ട് ചെയ്ത സൈറ്റിൽ ആണ് ബാഡ് ബോയ്‌സിൻ്റെ’ ടൈറ്റിൽ ലോഞ്ച്നടത്തിയിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണനടത്തിയിരിക്കുന്നത് ആൽബിയാണ്. അമീർ കൊച്ചിൻ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, സിജേഷ് കൊണ്ടോട്ടി,

കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ,വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ്: ഉബൈനി യൂസഫ്, സൗണ്ട് മിക്സിങ്: അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ: ഫിനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ,റോബിൻ ടോം, കൊറിയോഗ്രാഫി: അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ,അസോസിയേറ്റ് ഡയറക്ടർ: സച്ചിൻ ഉണ്ണി കൃഷ്ണൻ, ആസാദ് അബാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വി.എഫ് .എക്സ്: പ്ലേ കാർട്ട്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാ വിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ്.അബാം മൂവീസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.അബാം മൂവീസ് നിർമിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്.