നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കുവച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. സുരേഷ് ഗോപി ഭാര്യ രാധികയ്ക്കൊപ്പമുള്ള (Suresh Gopi Wife) ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. കാട്ടില്‍ മേക്കതില്‍ ദേവിയെ തൊഴുത സന്തോഷമാണ് സുരേഷ് ഗോപി പങ്കു വെച്ചിരിക്കുന്നത്. പേരാലില്‍ മണികെട്ടിയാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടില്‍ മേക്കതില്‍ ദേവിയെ തൊഴുതു മടങ്ങിയ ഒരു സായാഹ്നം എന്ന അടിക്കുറിപ്പും ചിത്രത്തിന് താഴെ കാണാം. (Suresh Gopi Wife)
കൊല്ലം ജില്ലയിലെ ചവറ -പൊന്മാന കാട്ടില്‍മേക്കത്തില്‍ ക്ഷേത്രത്തില്‍ മണി കെട്ടി പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. നിരവധി പേരാണ് പോസ്റ്റിന് ആ ക്ഷേത്രത്തിനോടുള്ള സ്നേഹവും വിശ്വാസവും അറിയിച്ചിരിക്കുന്നത്. മനസിലെ എത് ആഗ്രഹം പറഞ്ഞു ക്ഷേത്രമുറ്റത്തെ ആല്മരത്തില് ഭക്തജനങ്ങള്‍ക്ക് മണികൾ കെട്ടാവുന്നതാണ്. ഇത് തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിന് കാരണമാകും എന്നാണ് വിശ്വാസം. നിരവധി ഭക്തജനങ്ങൾക്കാണ് ഇത്തരത്തിൽ ആഗ്രഹസാഫല്യം ഉണ്ടായിരിക്കുന്നത്.

ഭക്തർ കെട്ടുന്ന മണിയുടെ കിലുക്കം ദേവിയുടെ കാതുകളിൽ എത്തും എന്നാണ് ഐതിഹ്യം. കാട്ടിലമ്മയുടെ അടുക്കലെത്തി ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങുന്ന മണികളാണ് ആൽമരത്തിൽ കെട്ടുന്നത്. കൊല്ലം ജില്ലയിലെ ചവറ – പൊന്മാനയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടലിനും കായലിനും ഇടയ്ക്കുള്ള തുരുത്തിലാണ് ക്ഷേത്രംമുള്ളത്. ഒരു വലിയ സുനാമിയെ പോലും അതിജീവിച്ച ക്ഷേത്രമാണ് ഇത്.അന്ന് ഈ ഭാഗങ്ങളെ മുഴുവന്‍ സുനാമി തിരകള്‍ വിഴുങ്ങിയിട്ടും ക്ഷേത്രത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല.
ഇത് കാട്ടിലമ്മയുടെ സാന്നിധ്യം കൊണ്ടാണെന്നാണ് വിശ്വാസം.ക്ഷേത്രത്തിന്റെ ഒരുവശത്ത് അറബികടലും മറുവശത്ത് ടിഎസ് കനാലുമാണ്. മണി കെട്ടുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്.ഒരിക്കൽ വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയ സമയത്ത് അതിൽ നിന്ന് ഒരു മണി താഴെ വീണു. ഇത് കണ്ട ക്ഷേത്ര പൂജാരി ആ മണിയെടുത്തു തൊട്ടടുത്തുള്ള പേരാൽ മരത്തിൽ കെട്ടി. അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത അഭിവൃദ്ധിയുണ്ടായി.
suresh gopi wife

ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ പേരാലിൽ മണി കെട്ടുന്നത് ദേവീപ്രീതിക്ക് ഉത്തമമാണെന്ന് തെളിയുകയും ചെയ്തു. ഇതാണ് ഇതിനു പിന്നിലെ ഐതിഹ്യം. നിരവധി ആളുകൾക്ക് ഇങ്ങനെ മണി കെട്ടുന്നതിലൂടെ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടിയിട്ടുണ്ട്. കേരളത്തിലെ പലഭാഗങ്ങളിൽ നിന്നുമുള്ള ഭക്തർ ഈ ക്ഷേത്രത്തിലേക്ക് എത്തുന്നുമുണ്ട്. Suresh gopi and wife new post