Shiyas Kareem​ prewedding shoot

ഷിയാസ് കരീം വിവാഹിതനാകുന്നു; പ്രീവെഡിങ് ചിത്രങ്ങൾ പങ്കുവെച്ച് താരം, ഞെട്ടിച്ചുവെന്ന് ആരാധകർ

Shiyas Kareem​ prewedding shoot

മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ സംബന്ധമായ ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരുള്ള താരമാണ് ഷിയാസ്. മോഡലിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ജനകീയനായത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്. ബിഗ് ബോസിൽ മത്സരിച്ച താരം പിന്നീട് സ്റ്റാര്‍ മാജിക് അടക്കമുള്ള നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. (Shiyas Kareem​ prewedding shoot)

പ്രീ വെഡിങ് ഷൂട്ട്‌ എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോയാണ് ആരാധകരെ പോലും ഞെട്ടിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന്‍റെ ബി ടി എസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കൂടാതെ പ്രതിശ്രുത വധുവിനോടൊത്തുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഷിയാസ് പങ്കുവച്ചത്.

Shiyas Kareem​ prewedding shoot 4

നവംബര്‍ 25 ന് വിവാഹം നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയിരുന്നു. ദുബായിൽ വച്ച് വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം നടന്നില്ല. പിന്നീട് പല അഭിമുഖങ്ങളിലും വിവാഹത്തെ കുറിച്ച് ഷിയാസ് സംസാരിച്ചിരുന്നു.

‘ഞാൻ എന്തായാലും കല്യാണം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്നില്ലല്ലോ. കല്യാണം നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും. അല്ലെങ്കില്‍ വേറെ ഒരാളെ കല്യാണം കഴിക്കും. ചെമ്മീന്‍ സിനിമയില്‍ നടന്‍ മധു ബീച്ചിലൂടെ പാട്ട് പാടി നടക്കാന്നത് പോലെ നടക്കാൻ എന്തായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കും’ എന്നായിരുന്നു താരം പറഞ്ഞത്. Shiyas Kareem​ prewedding shoot post

Shiyas Kareem​ prewedding shoot 3

Also read : നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ സുഹൃത്തും വ്യവസായിയുമായ ആന്റണി