Suresh Gopi Condolences Post For Meghanadhan Actor

മേഘനാഥൻ ഇനിയില്ല; പ്രിയപ്പെട്ടവന്റെ ഓർമയിൽ കണ്ണീരോടെ ശ്രീ സുരേഷ്‌ഗോപി

Suresh Gopi Condolences Post For Meghanadhan Actor

മേഘനാഥന് ആദരാഞ്ജലികൾ നേർന്ന് എം പി സുരേഷ് ഗോപി. മലയാള സിനിമയിലെ പേരുകേട്ട നടൻ ബാലൻ കെ. നായരുടെ മകനായ മേഘനാഥൻ 1983 – ൽ പുറത്തിറങ്ങിയ അസ്ത്രം എന്ന മലയാള ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ഏകദേശം 50-ലധികം മലയാള സിനിമകളിൽ അഭിനയിച്ച താരം തന്റെ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റി.

മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ ഒത്തിരി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന്റെ വിയോഗവർത്ത മലയാളികൾക്ക് നികത്താൻ കഴിയാത്ത നഷ്ടം സൃഷ്ടിച്ചിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Suresh Gopi Condolences Post For Meghanadhan Actor 3

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് മരണം സംഭവിച്ചത്. സിനിമ ലോകത്തു നിന്നും ഒട്ടനവധി ആരാധകരാണ് താരത്തിന് യാത്രമൊഴിയുമായി എത്തിയത്.

ഒപ്പം നടനും എം പി യുമായ സുരേഷ് ഗോപി പ്രിയ സഹോദരന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ “തനിക് ഏറ്റവും പ്രിയപ്പെട്ട മേഘനാഥന് ആദരാഞ്ജലികൾ” എന്ന ക്യാപ്ഷനിൽ പങ്കുവച്ച ചിത്രത്തിനു താഴെയും ഒട്ടനവധി ആരാധകർ ആദരാഞ്ജലികൾ നേർന്നു കൊണ്ട് കമ്മെന്റുകളുമായി എത്തി. Suresh Gopi Condolences Post For Meghanadhan Actor

Suresh Gopi Condolences Post For Meghanadhan Actor 4

Read Also : കാൻസർ ആണെന്ന് അറിഞ്ഞിരുന്നു; അങ്ങോട്ടൊന്ന് വിളിക്കാൻ ധൈര്യമുണ്ടായില്ല, കണ്ണീരോടെ സീമ ജി നായർ