Seema G Nair Write Up About Actor Meghanadhan

കാൻസർ ആണെന്ന് അറിഞ്ഞിരുന്നു; അങ്ങോട്ടൊന്ന് വിളിക്കാൻ ധൈര്യമുണ്ടായില്ല, കണ്ണീരോടെ സീമ ജി നായർ

Seema G Nair Write Up About Actor Meghanadhan

പ്രമുഖ നടൻ മേഘനാഥൻ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് അന്തരിച്ചു. അദേഹത്തിന്റെ വിട വാങ്ങലിൽ അനുശോചനം അറിയിക്കുകയാണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് സീമ ജി നായർ.

Seema G Nair Write Up About Actor Meghanadhan 3

സീമ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ, ആദരാഞ്ജലികൾ, ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന വാർത്ത കേട്ടാണ് ഉറക്കമുണർന്നത്. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി അദേഹത്തിന്റെ കാര്യം സംസാരിച്ചിരുന്നു. മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും പറഞ്ഞിരുന്നു. അത്രക്കും പാവം ആയിരുന്നു മേഘനാഥൻ. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു അറിയില്ല.

രാവിലെ വിനു പറയുന്നു ഓങ്ങല്ലൂർ അടുത്താണ് വീടെന്ന്. കാൻസർ ആണെന്ന് അറിഞിരുന്നു എന്നാൽ അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു. കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത്. ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല. ഇനി അങ്ങനെയൊരു വിളി ഉണ്ടാവില്ലല്ലോ. മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ തരമാണ് മേഘനാഥൻ.

Seema G Nair Write Up About Actor Meghanadhan 4

1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സുസ്മിതയാണ് ഭാര്യ, മകൾ പാർവതി. ഷൊർണ്ണൂരിലുള്ള വീട്ടിൽ സംസ്കാരം നടക്കും. Seema G Nair Write Up About Actor Meghanadhan

Read Also നടൻ മേഘനാഥൻ (60 വയസ്) അന്തരിച്ചു