Actor Meghanadhan passed away
നടൻ മേഘനാഥൻ അന്തരിച്ചു പ്രശസ്ത സിനിമ സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു അദ്ദേഹത്തിന്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കുകയാണ് മരണം. (Actor Meghanadhan passed away)
അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടൻ ബാലൻ കെ. നായരുടെ മകനാണ് അദ്ദേഹം. സിനിമയിൽ ഒരു നൂറ്റാണ്ട് കാലത്തെ അനുഭവവുമായാണ് അദ്ദേഹo വിട വാങ്ങിയത്. 1980 ൽ പി. എൻ മേനോൻ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ തൻ്റെ സിനിമ ജീവിതത്തിന് ആരംഭം കുറിക്കുന്നത്.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു ഇവയൊക്കെയാണ് പ്രധാന ചിത്രങ്ങൾ.
മേഖനാഥൻ്റെ സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി എന്നിവരാണ്. condolences post

Read also : നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ സുഹൃത്തും വ്യവസായിയുമായ ആന്റണി