പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു. ആർ റഹ്മാന്‍റെ ഭാര്യ സൈറ അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നത്. സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
29 വര്‍ഷത്തെ വിവാഹ ബന്ധമാണ് വേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയാണ് തീരുമാനം എടുത്തത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നത്.

AR Rahman wife divorce
‘ഗ്രാൻഡ് മുപ്പതിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ട്. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിൻ്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ ദുർബലമായ സമയത്ത് ഞങ്ങൾ സഞ്ചരിക്കുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി’ എന്നാണ് എ ആർ റഹ്മാൻ കുറിച്ചത്.

ar rahman and wife divorce
1995ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഖത്തീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്നു കുട്ടികളാണ് ദമ്പതികൾക്കുള്ളത്.സൈറയുടേത് ഗുജറാത്തി കുടുംബമാണ്. വീട്ടുകാർ ഉറപ്പിച്ചു നടത്തിയ വിവാഹമാണ് തങ്ങളുടേതെന്ന് മുൻപ് റഹ്‌മാൻ പറഞ്ഞിട്ടുണ്ട്. സൈറയെ കണ്ടെത്തിയത് അമ്മയാണെന്നും താൻ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് എ.ആർ. റഹ്‌മാൻ പറഞ്ഞത്. AR Rahman;s post in x
Read also: നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ സുഹൃത്തും വ്യവസായിയുമായ ആന്റണി