Actress Ameya Mathew Got Married: നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് വരൻ. വിവാഹത്തിന്റെ ഫോട്ടോകൾ നടി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു. ഞങ്ങൾ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ്. എന്ന അടിക്കുറിപ്പോട് കൂടെയുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് മാറുകയായിരുന്നു.നിരവധി പേർ താരത്തിന് അഭിനന്ദനങ്ങളും ആശംസകളും നേർന്നു. അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങി നിരവധി കമന്റ്‌കളാണ് താരത്തിന്റെ ചിത്രത്തിന് താഴെ നിറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ മനസ്സമ്മതത്തിന്റെയും മധുരം വെപ്പിന്റെയും ചിത്രങ്ങളും വൈറലായിരുന്നു. അമേയയും കിരണും രാത്രി എന്താണ് ചെയ്തതെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും’ എന്ന അടിക്കുറിപ്പോടെയാണ് താരം മധുരം വെപ്പിന്റെ വിഡിയോ പങ്കുവച്ചത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗ് ആയ കുപ്പിയിൽ വെള്ളം നിറച്ച്, അതുയർത്തി കറക്കി റീലും ഫോട്ടോയും ആയിരുന്നു അമേയ പങ്കു വെച്ചിരുന്നത്. സേവ് ദ ഡേറ്റിന്റെ വീഡിയോയും ചിത്രങ്ങളും നേരത്തെ താരം പങ്കു വെച്ചിരുന്നു.. അമേയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുവെള്ള സേവ് ദ ഡേറ്റിന്റെ ഫോട്ടോക്കും നിരവധി താരങ്ങൾ ആശംസകൾ ആയി എത്തിയിരുന്നു.

ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു വരന്റെ വേഷം.ഔദ്യോഗികമായ വിവാഹനിശ്ചയം വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് നടന്നത്. പർപ്പിൾ സാരിയായിരുന്നു അമേയയുടെ വേഷം. പർപ്പിൾ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു വരന്റെ ഔട്ട്ഫിറ്റ്. ‘മാച്ചിംഗ് ഡ്രസ്സ് ഇടണം എന്നുള്ളത് ഞങ്ങളുടെ ആഗ്രഹം ആയിരുന്നു ഗയ്സ്’ എന്ന ക്യാപ്ഷനോടെയാണ് വിവാഹ നിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത് . 2023 മെയിൽ തന്റെ വിവാഹക്കാര്യം അമേയ വെളുപ്പെടുത്തിരുന്നു.അന്ന് ഒരു വർഷത്തിനുശേഷംവിവാഹം ഉണ്ടാകും എന്നും അറിയിച്ചിരുന്നു.അമേയ മാത്യു തന്റെ ഭാവി വരനായ കിരണുമായുള്ള മോതിരം മാറുന്ന ചിത്രം നേരത്തെ പങ്കു വെച്ചിരുന്നു. എന്നാൽ വരന്റെ മുഖം വെളിപ്പെടുത്താതെയാണ് അന്ന് ഫോട്ടോ പങ്കുവെച്ചിരുന്നത്. ഇതിനെതിരെ വലിയ തരത്തിലുള്ള നെഗറ്റീവ് കമന്റുകളും വന്നിരുന്നു.മുഖം കാണിക്കാൻ ആത്മവിശ്വാസമില്ലാതെ ഒളിപ്പിപ്പിക്കുന്നത് എന്തിന് എന്ന കമന്റുകളും കാണാമായിരുന്നു . ഞാൻ എനിക്ക് ഇഷ്‍ടം ഉള്ളപ്പോള്‍ തന്റെ വരന്റെ മുഖം വെളിപ്പെടുത്തും എന്നായിരുന്നു അതിനുള്ള താരത്തിന്റെ മറുപടിയായി വന്നത് .
എന്നാൽ പിന്നീട് അമേയ വരനെ പരിചയപ്പെടുത്തി. എല്ലാവര്‍ക്കും മുന്നില്‍ വരനെ പരിചയപ്പെടുത്താൻ താൻ കാത്തിരിക്കുകയായിരുന്നുവെന്നും നടി അമേയ മാത്യു പറഞ്ഞു.വരന്റെ പേര് ഫോട്ടോയും എല്ലാം താരം പങ്കുവെച്ചു. കാനഡയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ജയസൂര്യ നായകനായി വേഷമിട്ട ആട് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് അമേയ തുടക്കം കുറിച്ചത്.ആട് സിനിമയുടെ രണ്ടാം ഭാഗത്തിലും അമേയ ഒരു പ്രധാന വേഷം അവതരിപ്പിച്ചു.ഇ സിനിമയിൽ മികച്ച പ്രകടനം താരം കാഴ്ച്ച വെച്ചിരുന്നു.മിഥുൻ മാനുവൽ തോമസ് ആണ് ആട് സംവിധാനം ചെയ്തത്. 2015 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിരാമിയിലാണ് അവസാനമായി അഭിനയിച്ചത്.ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്.മോഡലിംഗ് രംഗത്തും അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് അമേയ മാത്യു. തിരുവനന്തപുരം സ്വദേശിയാണ് അമേയ.