മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കുന്ന താരമാണ് നയൻതാര. സിനിമകൾ മാത്രമല്ല താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, ബ്യൂട്ടി കോൺസെപ്റ്റുകളുമെല്ലാം പെട്ടന്നു തന്നെ ആരാധക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. തന്റെ മികച്ച അഭിനയ കഴിവുകൊണ്ട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ചു. (Nayanthara marriage vignesh shivan)

ലോകം മൊത്തം ആരാധകരുള്ള താരത്തിന്റെ സിനിമകൾ മാത്രമല്ല കുടുംബ വിശേഷങ്ങളുമറിയാൻ ആരാധകർക്ക് കൗതുകം കൂടുതലാണ്. 4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയുമായുള്ള വിവാഹവും,ശേഷം മക്കളായ ഉയിരിനും,ഉലഗത്തിനുമൊപ്പമുള്ള വിശേഷങ്ങളുമെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ ഇതാ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചുള്ള”ബിയോണ്ട് ദി ഫെയറി ടെയിൽ “എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ റിലീസിംഗിന്റെ തിരക്കുകൾക്കിടയിലാണ് താരം. നയൻസിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഡോക്യൂമെന്ററി താരത്തിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് നവംബർ 18 ന് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ റിലീസ് ചെയ്തു. ഡോക്യുമെന്ററിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നടക്കുമ്പോഴും ഡോക്യുമെൻ്ററിയെക്കുറിച്ച് ആളുകൾ നല്ല അഭിപ്രായമാണ് പറയുന്നത്.

Nayanthara marriage vignesh shivan
ഒപ്പം ബിയോണ്ട് ദി ഫെയറി ടെയിൽ , നയൻതാരയുടെ ജീവിതത്തിലേക്ക് ഒരു സങ്കീർണ്ണമായ കാഴ്ചയാണ് നൽകുന്നത്. നടി എങ്ങനെ പ്രതിബന്ധതകൾക്കും മറ്റുമായി ഉയർന്നുവെന്ന് ഡോക്യുമെൻ്ററി കാണിക്കുന്നു. വിഘ്നേഷ് ശിവനുമൊത്തുള്ള താരത്തിന്റെ വിവാഹത്തിൻ്റെ മനോഹരമായ ദൃശ്യങ്ങളെ ആളുകൾ പ്രത്യേകം പ്രശംസിച്ചു. ഡോക്യുമെൻ്ററി OTT പ്ലാറ്റ്‌ഫോമിൽ ഏതാനും മണിക്കൂറുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂവെങ്കിലും, കാഴ്ചക്കാർക്ക് അതിനെക്കുറിച്ച് പോസിറ്റീവ് കാര്യങ്ങളല്ലാതെ മറ്റൊന്നും പറയാനില്ല. Nayanthara wedding documentary trailer
Read also: നയൻതാര വിവാഹ ഡോക്യുമെന്ററി റിലീസ് ഉടൻ; പ്രോമോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്