Chiyan Vikram About His Movies

ഇന്നും ആളുകൾ ആ സിനിമകളെല്ലാം ഏറ്റെടുത്തിയിരിക്കുന്നു!! സിനിമകളുടെ പേരുകൾ പറഞ്ഞപ്പോൾ അവിടെയുള്ള എല്ലാവരും കൈയ്യടിച്ചു; മനസ് തുറന്ന് ചിയാൻ വിക്രം..!

Chiyan Vikram About His Movies: തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരമാണ് വിക്രം. 60ൽ അധികം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിക്രമിന് സാധിച്ചിട്ടുണ്ട്.സഹ നടനായും ഡബ്ബിങ് ആർട്ടിസ്റ്റും ആയി ആണ് വിക്രം തന്റെ സിനിമാ ലോകത്തെ കരിയറിന് തുടക്കം കുറിക്കുന്നത്. ചെറുപ്പം മുതലേ അഭിനയിക്കാനുള്ള താല്പര്യമുള്ള ആളായിരുന്നു വിക്രം. സ്കൂൾ പഠനകാലത്ത് നാടകങ്ങളിലും മറ്റുമായി അഭിനയം നടത്തിയാണ് തന്റെ അഭിനയം മോഹം വിക്രം നിറവേറുന്നത്. പിൽക്കാലത്ത് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യണമെന്നും അദിയായ ആഗ്രഹം തന്റെ മനസ്സിൽ വളർന്നിരുന്നു എന്നും വിക്രം പറഞ്ഞിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ പങ്കെടുത്ത നാടകമായ ബ്ലാക്ക് കോമഡി എന്ന നാടകത്തിൽ അവസരം കിട്ടിയതും അതിന് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയതായും വിക്രം പറഞ്ഞിരുന്നു. അവിടുന്നാണ് തീക്ഷണമായ വിക്രമിന്റെ സിനിമ മോഹം വളരുന്നത്.1990 ൽ പുറത്തിറങ്ങിയ എൻ കാതൽ കണ്മണി എന്ന ചിത്രത്തിലൂടെയാണ് വിക്രം സിനിമ രംഗത്തേക്ക് പ്രവേശനം ചെയ്യുന്നത്. ബാലയുടെ സംവിധാനത്തിൽ ഒരുങ്ങിയ സേതു എന്ന ചിത്രത്തിലൂടെയാണ് ചിയാൻ വിക്രമിന് സിനിമാ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്.അവിടുന്ന് അങ്ങോട്ടുള്ള വിക്രമിന്റെ ഓരോ സിനിമയും വലിയതരത്തിലുള്ള വിജയം നേടിയെടുത്തിട്ടുണ്ട്. ദിൽ ജമനി ദുൽ രാവണൻ ദൈവ തിരുമകൾ കാസി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ വിക്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

Chiyan Vikram About His Movies
Chiyan Vikram About His Movies

കൂടാതെ മലയാളത്തിലും തമിഴകത്തുമായി നിരവധി ആരാധകരെയും വിക്രമിന് നേടിയെടുക്കാനായി.എട്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് അടക്കം നിരവധി അവാർഡുകൾ വിക്രം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം തങ്കലാൻ ആണ്. പാ രഞ്ജിത്ത് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ചിയാൻ വിക്രം തങ്കലാൻ സിനിമയില്‍ നിറഞ്ഞാടുകയായിരുന്നു. ആഗോളതലത്തില്‍ ആകെ 53.64 കോടി തങ്കലാൻ നേടിയെടുത്തിരുന്നു. വിക്രം തന്റെ ആരാധകർക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ.പുതിയ ചിത്രമായ തങ്കലാന്റെ പ്രമോഷന് പോയാൽ ആരാധകർ തന്നോട് സാമി പിതാമഹൻ ധുൾ എന്നീ ചിത്രങ്ങളെ കുറിച്ചാണ് കൂടുതലും സംസാരിക്കുന്നത്. ആളുകൾക്ക് എന്റെ ഈ ചിത്രങ്ങളാണ് ഏറെ പ്രിയപ്പെട്ടതെന്നും വിക്രം പറയുന്നു. തിയേറ്റർ റിലീസ് വേണ്ടിയിരുന്ന ചിത്രമായിരുന്നു അത്.മഹാൻ എന്ന സിനിമ തനിക്ക് തന്നതിന് കാർത്തിക് സുബരാജി നോട് നന്ദിയും വിക്രം രേഖപ്പെടുത്തുന്നു. ഞാൻ ചെയ്ത സിനിമകളെല്ലാം വിജയിച്ചോ ആളുകൾ അത് സ്വികരിച്ചോ എന്നത് തീയറ്ററിൽ അതിന്റെ റിസൾട്ട് നോക്കിയാണ്.

എന്നാൽ മഹാൻ എന്ന സിനിമ ഓ ടി ടി റിലീസിലൂടെയാണ് ജനങ്ങൾക്ക് മുന്നിലെത്തിയത്. ആ ചിത്രം ഹിറ്റായ എന്നതിലും അത് ആളുകൾ സ്വീകരിച്ചു എന്നതിലും എനിക്കിപ്പോഴും സംശയമുണ്ട് എന്നും ചിയാൻ പറയുന്നു. തങ്കലാന്റെ പ്രമോഷനായി ഞാൻ ആന്ധ്രയിൽ പോയപ്പോൾ അവിടെയുള്ള അധികം ആളുകളും എന്നോട് മഹാനെ പറ്റിയാണ് ചോദിച്ചത്.എനിക്കത് വളരെ അത്ഭുതമായി എന്നും വിക്രം കൂട്ടി ചേർക്കുന്നു. അടുത്തിടെ ഒരു കോളേജിൽ പ്രമോഷനായി പോയ നേരം ഞാൻ വെറുതെ എന്റെ സിനിമകളുടെ പേരുകൾ പറഞ്ഞു. സാമി, ദൂൾ, ഐ, അന്യൻ തുടങ്ങി നിരവധി സിനിമകളുടെ പേരുകൾ പറഞ്ഞപ്പോൾ അവിടെയുള്ള എല്ലാവരും കൈയ്യടിച്ചു. മഹാന്റെ പേര് പറഞ്ഞപ്പോൾ വലിയ തരത്തിലുള്ള ബഹളം അവിടെ നിറഞ്ഞു.ആ സിനിമ ആളുകൾ സ്വീകരിച്ചു എന്ന് എനിക്കപ്പോൾ മനസ്സിലായി. എന്റെ മകനോടൊപ്പം അഭിനയിച്ച ആ ചിത്രത്തിന് ഇത്രയും വലിയ സ്വീകരണം നൽകിയത് എല്ലാവർക്കും നന്ദി എന്നും വിക്രം കൂട്ടിച്ചേർത്തു.