Nayanthara wedding video promo

നയൻതാര വിവാഹ ഡോക്യുമെന്ററി റിലീസ് ഉടൻ; പ്രോമോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കുന്ന താരമാണ് നയൻ‌താര. അഭിനയത്തിലും സൗധര്യത്തിലും ആരാധക ശ്രദ്ധ നേടിയ താരം മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച താരത്തിന്റെ സിനിമകൾ മാത്രമല്ല കുടുംബവിശേഷങ്ങളുമറിയാൻ ആരാധകർക്ക് കൗതുകം കൂടുതലാണ്. (Nayanthara wedding video promo)

4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയുമായുള്ള വിവാഹവും,ശേഷം മക്കളായ ഉയിരിനും, ഉലഗത്തിനുമൊപ്പമുള്ള വിശേഷങ്ങളുമെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്.കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറി ചെയ്‌തെന്ന രീതിയിൽ താരത്തിനു വന്ന കമന്റിനു നൽകിയ മറുപടിയിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചുള്ള ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ റിലീസിന് തയ്യാറെടുകുകയാണ് താരം.

Nayanthara Vignesh Shivan Wedding Video 3

റിലീസിനു മുന്നോടിയായി താരത്തിന്റെ പല ഭാവ വേഷഭിനയതോടെ നെറ്റ്ഫ്ലിക്സിന്റെ ഒഫീഷ്യൽ പേജിൽ പങ്കുവച്ച പ്രോമോയ്ക്ക് ലക്ഷകണക്കിന് ആരാധകരാണ് കമ്മെന്റുകളുമായി എത്തിയത്.”ബിയോണ്ട് ദി ഫെയറി ടെയിൽ”എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന താരത്തിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഡോക്യൂമെന്ററി താരത്തിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് നവംബർ 18 ന് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നുമുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

Nayanthara wedding video promo
Nayanthara Vignesh Shivan Wedding Video 4

ഒപ്പം ജീവിതം, അഭിനയം, പ്രണയം,സൗഹൃദം തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രചോദനമാവുന്ന എല്ലാത്തിനെയും കോർത്തിണക്കികൊണ്ടുള്ള നയൻസിന്റെ ഡോക്യുമെന്ററിയ്ക്കായുള്ള കാത്തിരിപ്പിന്റെ അവസാന നിമിഷത്തിലാണ് ആരാധകർ. Nayanthara wedding video promo

Read also: ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകമാണിവർ; ഉയിരിനെയും ഉലകിനെയും ചേർത്ത് പിടിച്ച് നയൻതാര വിക്കി