മലയാളികളുടെ പ്രിയപെട്ട താരങ്ങളിൽ ഒരാളാണ് നീരജ് മാധവ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരം മുൻനിര നായകൻമാരിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഡാൻസും റാപ്പ് സോങ്ങും വയറലാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബ വിശേഷങ്ങളും പങ്കുവക്കാറുണ്ട്. ഇപോഴിതാ മകൾ നിലങ്കയുടെ കാത് കുത്തൽ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. എത്രദിവസമായി കാത് കുത്താൻ കൊണ്ടുപോവാത്തെ തനിക്ക് മാത്രം കമ്മലില്ല എന്ന പരിഭവത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. (Neeraj Madhav Daughter video)

കുഞ്ഞിനെ ഒരുക്കുന്നതും കാത് കുത്തുന്നതുമെല്ലാം കാണിക്കുന്നുണ്ട്. വേദന അനുഭവപ്പെട്ട് കരയുന്നുണ്ടെങ്കിലും ശേഷം കമ്മൽ നോക്കി ആസ്വദിക്കുന്നുമുണ്ട്. ‘ദീപാവലി ദിനത്തിൽ നീലങ്കയുടെ കാത് കുത്ത്. നിങ്കുവിൻ്റെ കാത് കുത്തുന്നത് എപ്പോഴാണെന്ന് ദീപ്തി എന്നോട് ചോദിക്കും.അവൾ അതിനായി കാത്തിരിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം എന്ന് ഞാൻ പറയും. അവൾ നേടിയെടുത്തതിൽ അഭിമാനം തോന്നുന്ന ഒരു കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഓർമ്മയായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.
കഴിഞ്ഞ മാസം, തൻ്റെ സുഹൃത്തുക്കളെപ്പോലെ കാത് കുത്തണം എന്ന് പറയുന്ന വീഡിയോ ദീപ്തി പങ്കുവച്ചിരുന്നു. അപ്പോഴാണ് സമയമായെന്ന് ഞങ്ങൾ അറിഞ്ഞത്. നിങ്കുവിനൊപ്പം എൻ്റെ കതും കുത്താൻ ഞാൻ തീരുമാനിച്ചു. എല്ലാവർക്കും ശിശുദിനാശംസകൾ.നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ ജീവിതത്തിൽ സന്തോഷവും തിളക്കവും നൽകട്ടെ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

Neeraj Madhav Daughter video
2018 ലായിരുന്നു നീരജ് ദീപ്തിയെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് ഒരു പെൺ കുഞ് പിറന്നു. നിലങ്ക നീരജ് എന്നാണ് കുഞ്ഞിന്റെ പേര്. നിലങ്കയുടെ പിറന്നാൾ ആഘോഷവും, ദീപ്തിയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും നീരജ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. Neeraj madhavan video
Read also: എന്നെ നുള്ളി നോക്കിയാലോ ക ത്തി ച്ചാ ലോ പ്ലാസ്റ്റിക് കിട്ടില്ല; ഈ മാതൃസ്നേഹമാണ് നയൻതാരയുടെ സൗന്ദര്യം, കുടുംബത്തിന് കാവലായി ലേഡി സൂപ്പർസ്റ്റാർ…