Jeethu Joseph Movie Nunakuzhi Running Successfully: തീയറ്ററുകളിൽ മികച്ച വിജയമാണ് ജിത്തു ജോസഫ് ചിത്രം നുണക്കുഴി നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത നാലാമത്തെ ദിവസം തന്നെ ആഗോളതലത്തിൽ 12 കോടി രൂപ സ്വന്തമാക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ആദ്യം ദിവസം തന്നെ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞു. ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായ ചിത്രമായാണ് നുണക്കുഴി പ്രേക്ഷകരിലേക്ക് മുന്നിലെത്തിയിരിക്കുന്നത്.
ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അജു വര്‍ഗീസിനെ അല്‍പം സീരിയസ് കഥാപാത്രമായി നുണക്കുഴിയിൽ കാണാം. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും സിനിമ കണ്ട് ഇറങ്ങുന്നവർ പറയുന്നു. രസകരമായ ഒട്ടേറെ ചിരി രംഗങ്ങളുമായാണ് പ്രേക്ഷകരുടെ ശ്രദ്ധ ഈ ചിത്രം നേടിയെടുക്കുന്നത്. ചിരി രംഗങ്ങളാണ് സിനിമയിൽ ഉടനീളം നിലനിൽക്കുന്നതെന്നും സിനിമയെ വൻ വിജയമാക്കി തീർക്കുന്നു. ബേസിലിന്റെ ഈ ചിത്രവും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ളത്.
Jeethu Joseph Movie Nunakuzhi Running Successfully

ബേസിൽ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത എബി അച്ഛൻ്റെ വിയോഗത്തെ തുടർന്ന് അച്ഛന്റെ ബിസിനസ് നോക്കിനടത്താൻ നിർബന്ധിതനാവുന്നുന്നതാണ് കഥയുടെ അംശം. കൂടാതെ ചെറുപ്പത്തിലേ വിവാഹിതനായതിനാൽ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാര്യയോടൊപ്പം പങ്കിടാൻ ഇഷ്ടപ്പെടുന്ന എബിക്ക് അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമായിമാറുന്നു . പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പ്രതീക്ഷിക്കാത്ത നേരത്ത് കടന്നുവന്നതിന് പിന്നാലെ എബി അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും അപ്രതീക്ഷിതമായ് എബിയിലേക്ക് വന്നെത്തുന്ന മനുഷ്യരുമാണ് സിനിമയുടെ കഥ.ട്വിസ്റ്റ്, സസ്പെൻസ്, സർപ്രൈസ് തുടങ്ങി ത്രില്ലിങ്ങായ മൂഹൂർത്തങ്ങളിലൂടെയാണ് ക്ലൈമാക്സിലേക്ക് സിനിമ എത്തുന്നത്.ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നിവയുടെ എന്നിവയുടെ തിരക്കഥ നിർവഹിച്ച് ഏറെ പ്രസിദ്ധനായ വ്യക്തിയാണ് കൃഷ്ണകുമാർ.
അദ്ദേഹം തന്നെയാണ് നുണക്കുഴിയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനുശേഷം ബേസിൽ ജോസഫും നിഖില വിമലും ഒന്നിക്കുന്ന ചിത്രമാണ് നുണക്കുഴി എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർപ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്.