Remembering supriyas father

ഡാഡിയെ വല്ലാതെ മിസ്സ്‌ ചെയുന്നു; വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ

വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ. അച്ഛന്റെ മൂന്നാംചരമവാർഷികദിനത്തിലാണ് അച്ഛനെ ഓർമിച്ചുകൊണ്ടുള്ള കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അങ്ങയെ ഓർക്കാത്ത ഒരു ദിവസംപോലുമില്ലെന്നും അങ്ങയോട് സംസാരിക്കുന്നത് ഞാൻ മിസ്സ് ചെയ്യുന്നെന്നും കുറിപ്പിൽ പറയുന്നു. 2021 ലാണ് സുപ്രിയയുടെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്. (Remembering supriyas father)

‘ മൂന്നുവർഷമാകുകയാണ് ഡാഡി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്. അങ്ങയെ കുറിച്ച് ഓർക്കാത്ത ദിവസങ്ങളില്ല. അങ്ങയോട് സംസാരിക്കുന്നതും ഞാൻ മിസ്സ് ചെയ്യുന്നു. ഓരോ ചെറിയ കാര്യങ്ങളും വിളിച്ചുപറയാൻ ഫോൺ എടുക്കുന്നതും ഞാൻ മിസ്സ് ചെയുന്നു. ഇപ്പോഴും അങ്ങയുടെ നമ്പർ എന്റെ സ്പീഡ് ഡയലിൽ ഉണ്ട്. അതെന്നെകൊണ്ട് ഡിലീറ്റ് ചെയ്യാനാകില്ല. ഒരുപാട് കാര്യങ്ങൾ ഞാൻ മിസ്സ് ചെയ്യുന്നുണ്ട്. എത്തിച്ചേരേണ്ടയിടത്ത് ഞാൻ എത്തിയോ എന്നു ഭക്ഷണം കഴിച്ചോ എന്നെല്ലാം ശ്രദ്ധിക്കുമായിരുന്നു.

Remembering supriyas father
Remembering supriyas father

ഞാൻ മുതിർന്ന വ്യക്തിയായി എന്നെ തനിച്ച് വിടൂ എന്നൊക്കെ ഞാൻ അന്ന് പറഞ്ഞത് ഇപ്പോൾ ഓർമവരുന്നു. അങ്ങയുടെ അത്തരത്തിലൊരു ഫോൺ കോളിനുവേണ്ടി എന്റെ എല്ലാം നൽകാൻ ഞാൻ ഇപ്പോൾ തയ്യാറാണ്. അങ്ങയുടെ ഗന്ധം, ഞാൻ തൊടുമ്പോൾ അത് അങ്ങേക്ക് അനുഭവപ്പെട്ടിരുന്നത് എങ്ങനെ, എന്റെ കൈകളെ തഴമ്പുള്ള അങ്ങയുടെ കരങ്ങൾ ചേർത്തുപിടിച്ചിരുന്നത് ഒക്കെ മറന്നുപോകുമോ എന്ന് ഞാൻ ഭയപ്പെടാറുണ്ട്. അങ്ങേയുടെ സ്നേഹത്തിന് അരികിലെത്താൻ മറ്റാർക്കും കഴിയില്ല. എല്ലായ്പ്പോഴും ഞാൻ മിസ്സ് ചെയ്യും’എന്നാണ് സുപ്രയയുടെ കുറിപ്പ്.

Remembering supriyas father
Remembering supriyas father
Remembering supriyas father

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ്‌ എഫ്. സി – ഫോഴസോ കൊച്ചി മത്സര വേളയിൽ ആവേശം പകർന്ന് സുപ്രിയായും പൃഥ്വിയും എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിലുള്ള സിനിമ വിതരണ കമ്പനി നോക്കുന്നതും സുപ്രിയയാണ്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് സ്ഥാപിച്ച കമ്പനി പത്തോളം സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ എല്ലാം വിജയത്തിന് പിന്നിലും സുപ്രിയയുണ്ട്. Supriya menon’s post

Read also: ഇത് ജസ്റ്റ് കിഡിങ് അല്ല ഗായ്‌സ്, പ്രേമലു ആദി ചേട്ടന്റെ ആദ്യത്തെ കാർ; മിഡ് സൈസ് എസ്‌യുവി സ്വന്തമാക്കി നടൻ ശ്യാം മോഹൻ