ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് ശ്യാം മോഹൻ. ചിത്രത്തിൽ താരത്തിന്റെ ജെ കെ യും ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷം പങ്കിടുകയാണ് താരം ഇപ്പോൾ.
മിഡ്-സൈസ് എസ്യുവിയുടെ സ്പോർട്ട് ലൈണിന്റെ ജിടി ലൈൻ വേരിയന്റ് ആണ് ശ്യം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഫോക്സ് വാഗണിന്റെ ഷോറൂമിൽ നിന്നാണ് താരം വാഹനം എടുത്തിരിക്കുന്നത്. 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുള്ള ടൈഗൂൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയാണ് വില വരുന്നത്. സ്മോക്ക്ഡ് എൽഇഡി ഹെഡ്ലാമ്പ്, കാർബൺ സ്റ്റീൽ ഗ്രേ റൂഫ്, ജിടി ബാഡ്‌ജ്, ഡാർക്ക് ക്രോം ഡോർ ഹാൻഡിലുകൾ എന്നിവ ഈ വാഹനങ്ങളിൽ വരുന്നു. 113 bhp പവറിൽ 178 Nm torque നൽകുന്ന 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനാണ് എസ്‌യുവിയുടെ ജിടി ലൈനിൽ ഉള്ളത്. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ചേർത്തിരിക്കുന്നു.

കഴിഞ്ഞ ദുവസമാണ് ശ്യാം മോഹന്റെ വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം സ്വദേശി ഗോപികയാണ് വധു. പുതിയ വാഹനത്തോടൊപ്പം ഗോപികയുമായി ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ശ്യാം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇനി ഞങ്ങൾക്ക് ഊബർ ഡ്രൈവുകളില്ല, സിനിമക്ക് നന്ദി’ എന്നാണ് ചിത്രത്തിടൊപ്പം ശ്യാം കുറിച്ചത്.
Shyam Mohan

പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്യാം രംഗത്തെത്തുന്നത്. ശേഷം പ്രേമലുവിലൂടെ ശ്രദ്ധേയനായി. ശിവ കാർത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം അമരനിൽ ശ്യാം വേഷമിട്ടിരുന്നു. സായ് പല്ലവി വേഷമിട്ട ഇന്ദു എന്ന കഥാപാത്രത്തിന്റെ ചേട്ടനായാണ് ശ്യാം ചിത്രത്തിലുള്ളത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുകയാണ്. Shyam Mohan New Car
Read also: ഇതെന്റെ കഠിനാധ്വാനത്തിന്റെ ഫലം; മെഴ്സിഡീസ് ബെൻസ് സി ക്ലാസ് സ്വന്തമാക്കി നടി അഞ്ജു കുര്യൻ