Actor Vijay's Party Anthem And Flag Out

തമിഴക വെട്രി കഴകം; പാർട്ടി പതാകയും ഗാനവും പുറത്ത്; വിജയ്ക്ക് ആശംസയുയമായി നിരവധി പേർ..!

Actor Vijay’s Party Anthem And Flag Out: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. വിജയ്​യുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണ് പതാക പുറത്തിറക്കിയതിലൂടെ ആളുകൾ നോക്കി കാണുന്നത് .ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. പതാക പുറത്തിറക്കുന്നതിന്റെ ഭാഗമായി “എൻ നെഞ്ചിൽ കുടിയിറക്കും തമിഴ്നാട് മക്കൾ” എന്ന് തുടങ്ങി ആരംഭിക്കുന്ന പ്രസംഗം ഇതിനോടകം സോഷ്യൽ മീഡിയ മൊത്തം ഏറ്റെടുത്തിരിക്കുകയാണ്. തമിഴക രാഷ്ട്രീയത്തിൽ എന്നത് പോലെ സോഷ്യൽ മീഡിയകളിലും വിജയുടെ പതാക പാറി നടക്കുകയാണ്.

ചുവപ്പും മഞ്ഞയും ചേർന്ന നിറമാണ് പതാകയ്ക്കുള്ളത്. പതാകയുടെ നടുവിലായി രണ്ട് ആനക്കുട്ടികളും അതിന് നടുക്കായി ഒരു വാകപ്പൂവും ഉണ്ട്. ഈ വാകപ്പൂവിനെ ചുറ്റുമായി നക്ഷത്രങ്ങളും കാണാം. അടിസ്ഥാനപരമായ മാറ്റം എല്ലാ തട്ടിലും ഉള്ള സുതാര്യത വരുത്തൽ അഴിമതി രഹിത ഭരണം വൈവിധ്യമാർന്ന തമിഴ് സംസ്കാരങ്ങളുടെ ഏകീകൃത ശക്തി എന്നിവയൊക്കെയാണ് ഈ പതാക കൊണ്ട് സൂചിപ്പിക്കുന്നത് എന്നും പാർട്ടിയുടെ അനുയായികൾ പറയുന്നു. ഇത് കേവലം ഒരു പാർട്ടിയുടെ കൊടി മാത്രമല്ല എന്നും തമിഴ്നാടിന്റെ മൊത്തം ഭാവി മാറ്റിമറിക്കാൻ പോകുന്ന കൊടിയായാണ് ഇതിനെ കാണുന്നതും വിജയ് പറയുന്നു. എല്ലാവരും സ്വന്തം വീട്ടുമുറ്റങ്ങളിലും താൻ പറയാതെ തന്നെ പാർട്ടിക്കൊടി ഉയർത്തുമെന്നും തനിക്ക് അറിയാം എന്നും വിജയ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ പതാകയ്ക്ക് പുറകിൽ രസകരമായ ഒരു പശ്ചാത്തലം ഉണ്ടെന്നും പ്രത്യയശാസ്ത്രത്തെയും നയത്തെ കുറിച്ചും പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കുമെന്നും വിജയ് പറയുന്നു.

Actor Vijay's Party Anthem And Flag Out
Actor Vijay’s Party Anthem And Flag Out

രസകരമായ ആ പശ്ചാത്തലം അറിയുന്നതിനായി ഏറെ ആകാംക്ഷയിലാണ് വിജയ് ആരാധകരും വിജയ്യുടെ പാർട്ടിയെ അനുകൂലിക്കുന്ന വരും. യുദ്ധം വിജയിച്ചു വരുന്ന പോരാളികളെ വാകപ്പൂക്കൾ കൊണ്ട് മാലയിട്ട് സ്വീകരിക്കുന്നതാണ് തമിഴകത്തിന്റെ പൈതൃകം. അതുകൊണ്ട് തന്നെ ആയിരിക്കാം പതാകയിലുള്ള വാകപ്പൂക്കൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പറയാം. പാർട്ടിയുടെ ഔദ്യോഗിക ഗാനവും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.തമൻ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിനൊപ്പം മനോഹരമായ ഗ്രാഫിക് വീഡിയോയും ഒരുക്കിയിട്ടുണ്ട്. ആൾക്കൂട്ടത്തെ ചവിട്ടി നശിപ്പിക്കുന്ന കറുത്ത ആനകളെയാണ് വീഡിയോയിൽ കാണുന്നത്. ആനപ്പുറത്തുള്ള ആളുകൾ ചാട്ടവാർ വീശിക്കൊണ്ട് ആനയെ തൊഴിക്കുന്നതും കാണാം. എന്നാൽ അതിനിടയിലേക്ക് ഒരു വെള്ളക്കുതിരയിൽ പാഞ്ഞു വരുന്ന ഒരാളെയും കാണാം. അത് വിജയ് തന്നെയാണ് എന്നത് ഉറപ്പാണ്. അയാൾക്കൊപ്പം 2 ആനകളും ഉണ്ട്. വെള്ള നിറത്തിലുള്ള രണ്ട് ആനകൾ ആണിത്. ജനക്കൂട്ടത്തെ ചവിട്ടി തകർക്കുന്ന ആനകളുടെ നേരെ കുതിരപ്പുറത്ത് വന്ന ആളുകളോടൊപ്പം വെളുത്ത അവയുടെ നേരെ പാഞ്ഞെടുത്ത് അവയെ നശിപ്പിക്കുന്നു.

വിജയകാഹളം മുഴക്കുന്ന ആ രണ്ടു വെളുത്ത ആനകൾക്ക് നടുവിൽ വിജയിയുടെ കൊടി ഉയരുന്നു. സിനിമാ രൂപത്തിലുള്ള ഈ ഗ്രാഫിക്സ് വീഡിയോ ഇതിനോടകം ഏറെ വൈറലായി കൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിലായി പാർട്ടിയുടെ കൊടികൾ സ്ഥാപിക്കണമെന്നും അനുയായികൾക്ക് വിജയ് നിർദ്ദേശം നൽകി. അതേസമയം സ്വന്തം സ്ഥലങ്ങളിൽ മാത്രമായിരിക്കണം പാർട്ടിയുടെ കൊടികൾ ഉയരേണ്ടതെന്നും പറയുന്നു.കൂടാതെ അനുവാദമില്ലാത്ത പൊതുസ്ഥലങ്ങളിൽ കൊടി സ്ഥാപിക്കരുതെന്നും നിർദ്ദേശം നൽകി. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം നടക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.വിഴുപുരത്തെ വിക്രവാണ്ടിയില്‍ ആയിരിക്കും ആദ്യത്തെ പാർട്ടിയുടെ സമ്മേളനം സംഘടിപ്പിക്കുക. ഈ സമ്മേളനത്തിന് ശേഷം ആയിരിക്കും വിജയുടെ സംസ്ഥാന പര്യടനം ഉണ്ടാവുക എന്നും അറിയിച്ചു.2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയുടെ ഇപ്പോഴത്തെ ലക്ഷ്യം.