Kishkinda Kandam trailer Out Now: യൂത്തിന്റെ ആവേശമായ നടൻ ആസിഫ് അലിയെ നായകനാക്കി,ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം”കിഷ്കിന്ധാ കാണ്ഡ”ത്തിന്റെ ട്രൈലെർ പുറത്തുവിട്ടു. രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ത്രില്ലടിപ്പിക്കുന്ന ട്രൈലെറാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും ദിൻജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഗുഡ്വില് എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ,ഒരു റിസേർവ് ഫോറെസ്റ്റിനടുത്ത് ജോലി ചെയ്യുന്ന യുവാവിന്റെ കുടുംബ ജീവിതത്തിലുണ്ടാവുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ഗുഡ് വില്ലിന്റെ നിർമാണത്തിൽ പുറത്തുവരുന്ന ആറാമത്തെ ചിത്രമായ കിഷ്കിന്ധ കാന്തത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷാണ്.

Kishkinda Kandam trailer Out Now
സെപ്റ്റംബർ 12-ന് ചിത്രം തീയറ്ററുകളിൽ പ്രദർശനമാരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിൽ അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്, ജഗദീഷ്, അശോകന്, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ ചെയ്തിരിക്കുന്നത് സൂരജ് ഇ.എസ് ആണ്.സംഗീതം മുജീബ് മജീദ്, വിതരണം ഗുഡ്വില് എന്റര്‍റ്റൈന്‍മെന്റ്സ്,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ ബോബി സത്യശീലന്,ആര്‍ട്ട് ഡയറക്റ്റര്‍ സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്,തുടങ്ങിയവരുടെ മികച്ച പിന്തുണയോടെ ഇറങ്ങുന്ന ചിത്രത്തിന്റെ ടീസറിനും ട്രൈലെറിനും മികച്ച പിന്തുണ ലഭിച്ചതോടെ. പടം കത്തികേറുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.