Saju Navodaya New Interview Goes Viral: സാജു നവോദയ, എന്ന കലാകാരൻ സമൂഹത്തിനൊരു മാതൃകയായിരിക്കുകയാണ്, പാഷാണം ഷാജി എന്ന പേരിലാണ് അദ്ദേഹം കൂടുതലായി മേഖലയിൽ അറിയപ്പെടുന്നത്. സീരിയലുകളിലൂടെയും സിനിമകളുടെയും നിറസാന്നിധ്യമായി മാറിക്കൊണ്ട് മലയാളികളെ എപ്പോഴും സന്തോഷിപ്പിക്കുന്ന ഒരു നല്ല കലാകാരൻ കൂടിയാണ് അദ്ദേഹം. പാവപ്പെട്ട ജനങ്ങൾക്കായി തൻറെ സ്വന്തം വീട് വിറ്റു ക്യാൻസർ രോഗികൾക്കായി ഒരു വീട് വെച്ച് നൽകിയിരിക്കുകയാണ് അദ്ദേഹം അദ്ദേഹത്തിൻറെ ഈ പ്രവർത്തിയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ക്യാൻസർ രോഗിയായ ഒരു മനുഷ്യന് കേറിക്കിടക്കാനായി സ്വന്തം കിടപ്പാടം വിറ്റ് വീട് വച്ചുകൊടുത്തിരിക്കുകയാണ് സാജു നവോദയ.
സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സിനിമകളിലുമെല്ലാം സജീവമായ സാജു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മറ്റുള്ളവർക്ക് പ്രചോദനമാകാനായി താൻ ചെയ്ത ഒരു നല്ലകാര്യത്തെപ്പറ്റി തുറന്നു പറഞ്ഞത്. പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ച ശേഷമായിരുന്നു സാജു നവോദയ ഒരു കിടപ്പാടം സ്വന്തമാക്കിയിരിക്കുകയാണ്. പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ചിട്ടാണ് ഞാനൊരു വീട് വച്ചത്. ആ വീട് വിറ്റ് പത്ത് ലക്ഷത്തിന് മേലെ മുടക്കി വേറൊരാൾക്ക് ഞാനൊരു വീട് വച്ചു കൊടുത്തു. പുള്ളിയൊരു കാൻസർ രോഗിയാണ്. ഒരു നേരത്തെ മരുന്നു വാങ്ങിത്തരാമോ എന്ന് ഒരു കോളിന് പിന്നിലൂടെ പോയതായിരുന്നു അദ്ദേഹം അവിടെ പോയി അവരുടെ സാഹചര്യം കണ്ടപ്പോഴാണ് അദ്ദേഹം ഒരു വിധിയിൽ വെച്ച് നൽകാൻ തീരുമാനിചത്.

Saju Navodaya New Interview Goes Viral
ആ മനുഷ്യൻ്റെ വീട് കണ്ടപ്പോൾ വളരെയധികം ദുഃഖം തോന്നി. ഫ്ലക്സ് മേൽക്കൂരയാക്കിയ വീട്ടിൽ ഫ്ലക്സ് വിരിച്ചാണ് രോഗി കിടക്കുന്നത്. ഞങ്ങൾ കട്ടിൽ വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു. അങ്ങനെ കട്ടിൽ വാങ്ങാൻ പോകുമ്പോൾ ഭാര്യ പറഞ്ഞു നമുക്കൊരു കുഞ്ഞ് വീട് വച്ച് തനിന്നിരിക്കുകയാണ്. മൂന്ന് മണിക്കോ നാലുമണിക്ക് ഒക്കെ എഴുന്നേറ്റ് പുറത്തു പോകേണ്ട അവസ്ഥയായിരുന്നോ അവർക്ക്. ബാത്റൂമിൽ പോകാനാണ്. വൈകുന്നേരം അർദ്ധ രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷവും. അതറിഞ്ഞപ്പോൾ ഭാര്യയ്ക്ക് വിഷമമായി. അങ്ങനെയാണ് വീട് വച്ചുകൊടുക്കാം എന്ന് തീരുമാനിക്കുന്നത്. നാട്ടുകാർ എല്ലാരും കൂടി ചേർന്ന് വീട് വെച്ച് കൊടുക്കാൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഒന്നും തന്നെ നടന്നില്ല. കല്ലിടലിന്റെ അന്ന് ആളുകളൊക്കെ വന്നു. പക്ഷേ പിന്നീട് ആരും വന്നില്ല. ഒടുവിൽ ഞാൻ തന്നെ നിന്ന് വീട് പണിതു.
രണ്ട് മുറികളും, അറ്റാച്ഡ് ബാത്തറൂം, കിച്ചൺ തുടങ്ങി എല്ലാ സൗകര്യവും ഉള്ള നല്ലൊരു വീട് അവർക്ക് വച്ച് കൊടുത്തു. ആ കുഞ്ഞുങ്ങൾ ഇപ്പോഴും വിളിക്കാറുണ്ട്. ഞാൻ ഇപ്പോൾ വാടകയ്ക്ക് ആണ് താമസിക്കുന്നത്. ആരുമില്ലാത്തവർക്കായി ഒരു ഒരു ഇടം എന്ന ലക്ഷ്യം കൂടിയാണ് തന്റെ ഭാര്യയുടെ മനസ്സിലുള്ള ഐഡിയ എന്ന് അദ്ദേഹം പറയുന്നു. ആ കുഞ്ഞുങ്ങൾ ഇപ്പോഴും വിളിക്കാറുണ്ട്. ഞാൻ ഇപ്പോൾ വാടകയ്ക്ക് ആണ് താമസിക്കുന്നത്. ഞങ്ങൾക്കൊപ്പം പാവപ്പെട്ട അമ്മമാരെ കൂടി താമസിക്കുക എന്ന ലക്ഷ്യം കൂടി ഇങ്ങനെ പിന്നിലുണ്ട്. താമസിപ്പിക്കുക എന്നതാണ് ഭാര്യയുട അതുതന്നെയാണ് എന്റെയും പ്ലാൻ. എന്റെയും ഭാര്യയുടെയും സന്തോഷം ആണ് ഞങ്ങളുടെ ജീവിതം.” സാജു നവോദയ പറഞ്ഞു.