Mammootty Latest Movie First Look Poster Out Now

ഡിറ്റക്റ്റിവ് ഡൊമിനിക്ക് ആയി മമ്മൂട്ടി ; ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..!

Mammootty Latest Movie First Look Poster Out Now: മലയാളത്തിൻ്റെ മെഗാസറ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റ‌ർ റിലീസ് ചെയ്തത്. ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ സിനിമയാണ്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡോക്‌ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാകും. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ.

കോമഡിക്കും ആക്‌ഷനും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.ഛായാഗ്രഹണം വിഷ്‌ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ് ആന്റണി, സംഘട്ടനം സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്‌സികുട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്‌ടർ – പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, സൗണ്ട് മിക്സസിങ് തപസ് നായക്, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, ചീഫ് അസ്സോ. ഡയറക്ട‌ർ അരിഷ് അസ്‌ലം.

മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ്, വസ്ത്രാലങ്കാരം സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, സ്റ്റിൽസ് അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണർ ട്രൂത് ഗ്ലോബൽ ഫിലിംസ് ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.